ഒരു ലോക്കൽ ട്രെയിനിന്‍റെ വാതിക്കൽ നിന്ന സ്ത്രീ; പെട്ടെന്ന് തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ കടന്നു പോയതും അതിരുവിട്ട പ്രവർത്തി; കല്ലെടുത്തെറിഞ്ഞ് ശല്യം; ഒടുവിൽ സംഭവിച്ചത്
കൊൽക്കത്ത: തൊട്ടടുത്ത ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ലോക്കൽ ട്രെയിനിന്റെ ലോക്കോപൈലറ്റിന് നേരെ കല്ലെറിഞ്ഞ യുവതിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഒരാൾ കല്ലെടുത്ത് എറിയുന്നതും, തൊട്ടുപിന്നാലെ ട്രെയിനിന് നേരെ കൈചൂണ്ടി ദേഷ്യത്തോടെ സംസാരിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം പശ്ചിമ ബംഗാളിലാണ് നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വീഡിയോയുടെ തുടക്കത്തിൽ, ട്രെയിനിന്റെ വാതിലിന് സമീപം നിൽക്കുന്ന ഒരു യുവതി കയ്യിൽ കല്ലെടുക്കുന്നതായി കാണാം. തൊട്ടടുത്ത ട്രാക്കിലൂടെ ഒരു ട്രെയിൻ കടന്നുപോകുമ്പോൾ, യുവതി ലോക്കോപൈലറ്റിന് നേരെ കല്ലെറിയുന്നു. കല്ലെറിഞ്ഞ ശേഷം, യുവതി ട്രെയിനിന് നേരെ ദേഷ്യത്തോടെ ആംഗ്യം കാണിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ട്രെയിനുകളുടെ ശബ്ദം കാരണം അവർ എന്താണ് പറഞ്ഞതെന്ന് വ്യക്തമായി കേൾക്കാൻ സാധിച്ചിട്ടില്ല.
ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പലരും യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോൾ, മറ്റുചിലർ ഇത് പ്രതികാര നടപടിയാണെന്ന് സംശയിക്കുന്നു. സംഭവം മുംബൈയിലാണെന്ന് തെറ്റിദ്ധരിച്ച പലരും മുംബൈ പോലീസിനെ ടാഗ് ചെയ്ത് നടപടി ആവശ്യപ്പെട്ടിരുന്നു.