ബൈക്കിന് സൈഡ് നൽകാത്തതിൽ പ്രകോപനം; പിന്നാലെ ട്രാക്ടർ ഡ്രൈവറെ യുവാക്കൾ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന സംഭവം യുപി യിൽ
ആഗ്ര: ബൈക്കിന് സൈഡ് നൽകാത്തതിൽ കൊടുംക്രൂരത. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ട്രാക്ടർ ഡ്രൈവറെ യുവാക്കൾ ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. 25 വയസ് ഉള്ളയുവാവാണ് ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ ദിയോബന്ദിലെ പഞ്ചസാര മില്ലിലെ ജീവനക്കാരനും സൈദ്കാളൻ സ്വദേശിയുമായ നവീൻ കുമാറാണ് കൊല്ലപ്പെട്ടത്. വയലിൽ നിന്നുള്ള കരിമ്പ് പഞ്ചസാര മില്ലിൽ എത്തിച്ച് മടങ്ങുമ്പോഴാണ് സംഭവം നടന്നത്.
ബൈക്കിലെത്തിയ ഒരുകൂട്ടം യുവാക്കൾ നവീൻ കുമാറിനെ തടഞ്ഞത്. ഇരു കൂട്ടരും തമ്മിൽ സൈഡ് നൽകുന്നതിനേ ചൊല്ലി തർക്കം ഉണ്ടായി. ശേഷം തർക്കത്തിന് പിന്നാലെ ബൈക്കിലെത്തിയ യുവാക്കൾ ഇവരുടെ കൂട്ടുകാരെയും വിളിച്ച് വരുത്തി.
ഇതിന് പിന്നാലെ ബൈക്കിലെത്തിയ യുവാക്കൾ ട്രാക്ടർ ഓടിച്ചിരുന്ന യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം സംഭവ സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു. ശേഷം വഴിയാത്രക്കാർ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയ പോലീസുകാരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. കൊലപാതകത്തിൽ കേസെടുത്താതായി പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം യുവാവിന്റെ ബന്ധുക്കൾക്ക് നൽകുമെന്ന് പോലീസ് വ്യക്തമാക്കി.