പഴം നല്‍കിയ ശേഷം തുടര്‍ച്ചയായി സെല്‍ഫി എടുത്തു; പാപ്പാനെയും ബന്ധുവിനേയും ആന ചവിട്ടിക്കൊന്നു

പഴം നല്‍കിയ ശേഷം തുടര്‍ച്ചയായി സെല്‍ഫി എടുത്തു; പാപ്പാനെയും ബന്ധുവിനേയും ആന ചവിട്ടിക്കൊന്നു

Update: 2024-11-19 04:42 GMT

ചെന്നൈ: തിരുച്ചെന്തൂരിലെ ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടു പേര്‍ മരിച്ചു. ആനയുടെ പാപ്പാനും ബന്ധുവുമാണ് മരിച്ചത്. ആനയ്ക്ക് പഴം നല്‍കിയ ശേഷം തുടര്‍ച്ചയായി സെല്‍ഫിയെടുത്തയാളും ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച പാപ്പാനുമാണ് കൊല്ലപ്പെട്ടത്. ഇരുവരേയും ആന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് തിരുച്ചെന്തൂര്‍ ജില്ലയിലെ മുരുകന്‍ ക്ഷേത്രത്തിലായിരുന്നു സംഭവം.

ക്ഷേത്രത്തിലെ പിടിയാനയായ ദേവയാനിയുടെ ആക്രമണത്തില്‍ പാപ്പാന്‍ ഉദയകുമാറും (45) ബന്ധു ശിശുപാലനുമാണു (55) മരിച്ചത്. പഴവുമായി അടുത്തെത്തിയ ശിശുപാലന്‍, ആനയ്ക്കു പഴം നല്‍കിയ ശേഷം തുടര്‍ച്ചയായി സെല്‍ഫി എടുത്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ആന ആക്രമിക്കുകയായിരുന്നു. കന്യാകുമാരി ജില്ലയിലെ പളുകല്‍ സ്വദേശിയായ ശിശുപാലന്‍ വിമുക്ത ഭടനാണ്.

ശിശുപാലന്റെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയ ഉദയകുമാറിനെയും ആന അടിച്ചുവീഴ്ത്തി ചവിട്ടി. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ഉദയകുമാര്‍ വര്‍ഷങ്ങളായി തിരുച്ചന്തൂരിലാണു താമസിക്കുന്നത്. മരിച്ച ശിശുപാലന്റെ അടുത്ത ബന്ധുവാണ് ഉദയകുമാര്‍. ഉദയകുമാറിനെ കാണാനാണു ശിശുപാലന്‍ തിരുച്ചെന്തൂരിലേക്കു പുറപ്പെട്ടത്.

Tags:    

Similar News