റാഗിങ്ങിനെതിരായ മാനദണ്ഡങ്ങള്‍ ലംഘിച്ചു; 18 മെഡിക്കല്‍ കോളജുകള്‍ക്ക് യു.ജി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

18 മെഡിക്കല്‍ കോളജുകള്‍ക്ക് യു.ജി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

Update: 2025-02-06 13:26 GMT

ന്യൂഡല്‍ഹി: റാഗിങ്ങിനെതിരെയുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ 18 മെഡിക്കല്‍ കോളജുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് യു.ജി.സി. ഡല്‍ഹി, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ രണ്ട് വീതം മെഡിക്കല്‍ കോളജുകള്‍ക്കും ആന്ധ്രപ്രദേശിലും ബിഹാറിലും മൂന്ന് വീതം കോളജുകള്‍ക്കും മധ്യപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഓരോ മെഡിക്കല്‍ കോളജുകള്‍ക്കുമാണ് നോട്ടീസ് ലഭിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളിലെ റാഗിങ് സംഭവങ്ങള്‍ തടയുന്നതിനുമുള്ള നടപടികള്‍ കോളജുകള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയാണ് തീരുമാനം. റാഗിങ്ങിനെതിരെയുള്ള 2009 ചട്ടപ്രകാരം, ഓരോ വിദ്യാര്‍ഥിയും അവരുടെ രക്ഷിതാക്കളും അഡ്മിഷന്‍ സമയത്തും എല്ലാ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിലും റാഗിങ് വിരുദ്ധ പ്രസ്താവന ഒപ്പിട്ട് സമര്‍പ്പിക്കണം. ഇതിലും കോളജുകള്‍ വീഴ്ച വരുത്തിയിരുന്നതായി കണ്ടെത്തി.

വിദ്യാര്‍ഥികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ വേണ്ടിയതാണ് ചട്ടങ്ങള്‍ വെച്ചിട്ടുള്ളതെന്നും കോളജുകള്‍ അത് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കനത്ത നടപടികള്‍ സ്വീകരിക്കുമെന്നും യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.

നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം വീഴ്ചയുടെ കാരണങ്ങളും പരിഹാരവും രേഖാമൂലം എഴുതി സമര്‍പ്പിക്കാന്‍ കോളജുകളോട് യു.ജി.സി നിര്‍ദേശിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ തൃപ്തികരമായ വിശദീകരണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

Tags:    

Similar News