ഉത്തരേന്ത്യയിൽ അതിശൈത്യം; തണുത്തുവിറച്ച് ആളുകൾ; 4.5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു; അഭയം തേടി വീടില്ലാത്തവർ; താപനില ഇനിയും കുറയും; മുന്നറിയിപ്പ് നൽകി കേന്ദ്രകലാവസ്ഥ വകുപ്പ്

Update: 2024-12-14 10:59 GMT

ഡൽഹി: ഡിസംബർ മാസം പാതി ആകുമ്പോൾ തന്നെ ഉത്തരേന്ത്യയിൽ അതിശൈത്യമെന്ന് റിപ്പോർട്ടുകൾ. അതിശൈത്യം ഇനിയും കഠിനമാകുമെന്നാണ് വിവരങ്ങൾ. ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെൽഷ്യസാണ്. ഇത് സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ഇതിനോടകം നൽകിയിട്ടുണ്ട്. വടക്കു പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള തണുത്ത കാറ്റാണ് താപനില കുറഞ്ഞതിന് കാരണം.

ഡൽഹിയുടെ വിവിധ സ്ഥലങ്ങളിൽ ശീതതരംഗത്തിന് സമാനമായ സാഹചര്യമാണ്. താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് വർധിച്ചിട്ടുണ്ട്.

അതുപ്പോലെ വീടില്ലാത്ത നിരവധി ആളുകൾ രാത്രി ഷെൽട്ടറുകളിൽ ഇപ്പോൾ അഭയം തേടുകയാണ്. പരമാവധി താപനില 23 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രവചനം. ഇന്ന് രാവിലെ എട്ടരയോടെ ഈർപ്പം 69 ശതമാനമായിരുന്നു. ശനിയാഴ്ച പുലർച്ചെ 5:30 ന് ഡൽഹിയിൽ 9.4 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം, പുതിയ അറിയിപ്പ് പ്രകാരം ഈ ആഴ്ചയിൽ മഴ പെയ്യാൻ സാധ്യതയില്ല.

Tags:    

Similar News