ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിച്ചത് ഇഷ്ടമായില്ല; പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17-കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി സഹപാഠികള്‍; സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍; മറ്റുവിദ്യാര്‍ത്ഥികള്‍ക്കും കേസില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു
ചെന്നൈ: ഈറോഡില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17-കാരന്‍ എസ്. ആദിത്യയെ സഹപാഠികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ ആദിത്യയുടെ കൂട്ടത്തില്‍ പഠിക്കുന്ന രണ്ട് കൂട്ടികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത രണ്ട് പേരെയും ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ അച്ഛനായ ശിവയാണ് ആദിത്യയെ സ്‌കൂളിന് മുന്നില്‍ എത്തിച്ചത്. എന്നാല്‍ അന്നേ ദിവസം ആദിത്യ ക്ലാസില്‍ എത്തിയതും ഇല്ല. തുടര്‍ന്ന് വൈകിട്ട് സ്‌കൂളിന്റെ സമീപം റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ക്ലാസിലെ പെണ്‍കുട്ടികളുമായി ആദിത്യ സംസാരിക്കുന്നത് പ്രതികളായ കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നില്ല. ആദിത്യ അവരോട് സംസാരിക്കുന്നത് അവര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ആദിത്യ പെണ്‍കുട്ടികളുമായ സംസാരിച്ചു. ഇതാണ് മര്‍ദ്ദനത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും കടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതുവരെ രണ്ട് പേര്‍ അറസ്റ്റിലായിരുന്നുവെങ്കിലും, മറ്റുവിദ്യാര്‍ത്ഥികള്‍ക്കും കേസില്‍ പങ്കുണ്ടോയെന്നു വ്യക്തമല്ല. ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണ്.