അമ്മയെ കാണാൻ പോകാനിറങ്ങി; രണ്ടുപേർ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി; ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു; ഫോണിൽ ദൃശ്യങ്ങൾ പകർത്തി; നിരാശയിൽ ടോയ്ലറ്റ് ക്ലീനർ കുടിച്ച് 17-കാരി; ഞെട്ടലിൽ നാട്ടുകാർ; പിന്നെ നടന്നത്!
കാൺപൂർ: യുപി യിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പിലിഭിത്തിലാണ് 17 കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നവംബർ 23 ന് പെൺകുട്ടി അമ്മയെ കാണാൻ പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വീട്ടിൽ നിന്നും അമ്മയെ കാണാൻ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു പെൺകുട്ടി. റോഡിൽ വെച്ച് പ്രതികളിലൊരാൾ പെൺകുട്ടിയെ തടഞ്ഞ് നിർത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി.
ഇയാൾക്കൊപ്പം ഒരു കൂട്ടുകാരനും ഉണ്ടായിരിന്നു. പിന്നീട് പ്രതികൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ബഹളം വെച്ച പെൺകുട്ടിയെ മർദ്ദിക്കുകയും പ്രതികളിലൊരാൾ പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.
ശേഷം പീഡന വിവരം പുറത്ത് പറഞ്ഞാൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം,ദൃശ്യങ്ങൾ പുറത്ത് വരുമെന്ന ഭയത്താൽ കഴിഞ്ഞ ദിവസം 17 കാരി ടോയ്ലറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഇതോടെയാണ് വിവരങ്ങൾ പുറം ലോകം അറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. പെൺകുട്ടി അപകടനില തരണം ചെയ്തു വരുകയാണെന്ന് പോലീസ് പറഞ്ഞു.