വീടിന്റെ അടുത്തുള്ള സ്‌കൂളില്‍ വാര്‍ഷികം നടക്കുന്ന സമയം നോക്കി വച്ചു; വീട്ടില്‍ ആരും ഇല്ലാത്ത തക്കം നോക്കി അടുക്കള്‍ വാതിലും വെള്ളം കോരുന്ന സ്ഥലത്തെ വാതിലും തകര്‍ത്ത് അകത്ത് കയറി മോഷ്ടാക്കള്‍; വീട്ടില്‍ 20 ലക്ഷത്തിന്റെ കവര്‍ച്ച; നഷ്ടപ്പെട്ടത് 29 പവര്‍ സ്വര്‍ണവും കാല്‍ ലക്ഷം രൂപയും; സംഭവം കണ്ണൂരില്‍

Update: 2025-04-05 03:53 GMT

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും മോഷണം നടന്നതായി റിപ്പോര്‍ട്ട്. ഓലയമ്പാടി കണ്ണാടിപ്പൊയിലില്‍ മടയമ്മകുളത്ത് വാണിയംവളപ്പില്‍ കുഞ്ഞാമിനയുടെ വീടാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണവും പണവും ഉള്‍പ്പെടെ മൊത്തം ഏകദേശം 20 ലക്ഷത്തോളം രൂപയുടെ സമ്പത്താണ് നഷ്ടമായത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിന്റെ പിന്‍വശത്തായി കിണര്‍ വെള്ളം കോരുന്നതിനുള്ള വാതിലാണ് മോഷ്ടാക്കള്‍ തകര്‍ത്തത്. അടുക്കളവാതിലും തകര്‍ത്ത് കയറിയതായി കണ്ടെത്തിയിട്ടുണ്ട്. മോഷണം നടന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല ഒരു മാസമായി വെള്ളക്കുറവ് കാരണം കുടുംബം സമീപത്തുള്ള ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം.

കുഞ്ഞാമിനയുടെ പെണ്‍മക്കള്‍ അന്നേ ദിവസം വൈകിട്ട് കുറച്ചുസമയം വീട്ടിലുണ്ടായിരുന്നെങ്കിലും പിന്നീട് സ്‌കൂള്‍ വാര്‍ഷിക ചടങ്ങില്‍ പങ്കെടുത്തു. അതിനുശേഷം വീട്ടില്‍ എത്തിയപ്പോള്‍ മാത്രമാണ് മോഷണത്തെക്കുറിച്ചറിയുന്നത്. പൊലീസ് വിരലടയാള വിദഗ്ധരെ പങ്കെടുപ്പിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മോഷ്ടാക്കള്‍ മുന്‍കൂട്ടി പ്രദേശത്തെ സ്‌കൂള്‍ വാര്‍ഷികാഘോഷം തുടങ്ങിയ വിശേഷങ്ങള്‍ അറിഞ്ഞിരുന്നതായാണ് പൊലീസ് സംശയം.

വീട്ടിനകത്ത് ലൈറ്റുകള്‍ തെളിച്ച നിലയും നാട്ടുകാര്‍ ശ്രദ്ധിച്ചതായി പറയുന്നു. പെരിങ്ങോം ഇന്‍സ്പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്. നായയുടെ സഹായത്തോടെ പ്രദേശം പരിശോദിച്ചതോടൊപ്പം, സമീപത്തെ സിസിടിവികളും പൊലീസ് പരിശോധിച്ചുവരികയാണ്. മോഷണത്തില്‍ നേരത്തെ ആരോപണ വിധേയരായ ചിലരുടെ വിരലടയാളങ്ങളുമായി നേടിയത് താരതമ്യം ചെയ്യുന്നതിനായി പരിശോധനകള്‍ നടക്കുകയാണ്.

Tags:    

Similar News