യുപിയില്‍ അഭിഭാഷകയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ജാമ്യത്തെ എതിര്‍ത്തതിന്; മൃതദേഹം കണ്ടെത്തിയത് ഒരു ദിവസത്തിന് ശേഷം കനാലില്‍ നിന്നും
യുപിയില്‍ അഭിഭാഷകയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ജാമ്യത്തെ എതിര്‍ത്തതിന്
ലഖ്‌നൗ: അഭിഭാഷകപുത്രന്റെയും കൂട്ടാളികളുടെയും ജാമ്യത്തെ എതിര്‍ത്ത അഭിഭാഷകയെ ഉത്തര്‍പ്രദേശില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മോഹിനി തോമര്‍ (40) എന്ന യുവ അഭിഭാഷകയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഭിഭാഷകനായ മുസ്തഫാ കമില്‍, മക്കളായ ഹൈദര്‍ മുസ്തഫ, സല്‍മാന്‍ മുസ്തഫ, ആസാദ് മുസ്തഫ, ഇവരുടെ രണ്ട് കൂട്ടാളികള്‍ എന്നിവര്‍ അറസ്റ്റിലായി.
യു.പി.യിലെ കസ്ഗഞ്ജിലാണ് സംഭവം. യുവാവിനെ തല്ലിയകേസില്‍ അഭിഭാഷകന്റെ മക്കളായ ഹൈദറിന്റെയും സല്‍മാന്റെയും ജാമ്യഹര്‍ജിയെ എതിര്‍ത്തതിനെത്തുടര്‍ന്ന് മോഹിനിക്ക് നിരന്തരം ഭീക്ഷണിസന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി ഭര്‍ത്താവ് ബ്രിജേന്ദ്ര തോമര്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കേസില്‍നിന്ന് പിന്മാറാന്‍ മോഹിനിക്ക് നിരന്തരസമ്മര്‍ദവും ഭീഷണിയുമുണ്ടായിരുന്നതായ് എഫ്.െഎ.ആറിലുണ്ട്.
സെപ്റ്റംബര്‍ മൂന്നിനാണ് മോഹിനിയെ കസ്ഗഞ്ജ് ജില്ലാ കോടതിയില്‍നിന്ന് കാണാതാവുന്നത്. ഒരു ദിവസത്തിനുശേഷം രേഖ്പുരിലെ കനാലില്‍നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.