കുടിക്കുമ്പോൾ നല്ല കടുപ്പം; ലൈറ്റാണെങ്കിലും സൂപ്പർ; ചായമധുരം നുകരാൻ വീണ്ടും തോന്നും; മിന്നൽ പരിശോധനയിൽ തെളിഞ്ഞത് ഞെട്ടിച്ചു; മൊബൈൽ ടെസ്റ്റിങ്ങിൽ കണ്ടെത്തിയത് ഈ 'കെമിക്കൽ'; ഉടൻ ആക്ഷനെടുത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ; തലയിൽ കൈവച്ച് ചായ പ്രേമികൾ; മലപ്പുറം ജില്ലയിലെ കടകളിൽ നടക്കുന്നത്!

Update: 2025-01-13 05:09 GMT

മലപ്പുറം: മലയാളികൾക്ക് എനെർജിയും ഊർജവും തരുന്ന പാനീയമാണ് ചായ. രാവിലെയും വൈകുന്നേരങ്ങളിലും ഉന്മേഷം പകരാൻ ചായക്ക് കഴിയും. ചിലർക്ക് ഒരു ദിവസം ചായ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇപ്പോഴിതാ, മലപ്പുറം ജില്ലയിൽ ചായയിൽ കൃത്രിമക്കളർ പൊടി ചേർത്ത് വിൽക്കുന്നത് വ്യാപകമായിരിക്കുകയാണ്. സംഭവത്തെ തുടർന്ന് അധികൃതർ കടകൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്.

മലപ്പുറം ജില്ലയിലെ പല കടകളിലും കൃത്രിമക്കളർ ചേർത്ത ചായപ്പൊടി കൊണ്ടുണ്ടാക്കിയ ചായ നൽകുന്നതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുകയാണ്. ജില്ലയിൽ പലയിടങ്ങളിലും കളർചേർത്ത ചായപ്പൊടി വില്പന ഇപ്പോൾ വ്യാപകവുമാണ്. പട്ടാമ്പിയിൽ നിന്ന് ജില്ലയുടെ തീരദേശമേഖലയിൽ വില്പയ്ക്ക് കൊണ്ടുവന്ന പതിനഞ്ച് കിലോ കൃത്രിമ കളർ ചേർത്ത ചായപ്പൊടി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ബി.പി. അങ്ങാടി നേർച്ച സ്ഥലത്തെ ചില ചായക്കടകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മൊബൈൽ ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പരിശോധന നടത്തിയപ്പോൾ കളർ ചേർത്ത ചായപ്പൊടി കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ വ്യാഴാഴ്ചകളിൽ തിരൂർ, താനൂർ മേഖലകളിൽ ഇത്തരം ചായപ്പൊടി വില്പന നടത്തുന്ന സംഘം വാഹനത്തിൽ എത്തുമെന്ന് വിവരം ലഭിച്ചിരുന്നു.

തുടർന്ന് മലപ്പുറം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ചായപ്പൊടി കണ്ടെത്തിയത്. വില്പനയ്ക്കുപോകുന്ന വാഹനം പിടികൂടി ചായപ്പൊടി പിടിച്ചെടുത്തത് വാഹനത്തിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശി അഷ്റഫലി (55) ക്കെതിരേ കേസ് എടുത്തു. ചായപ്പൊടിയുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു. അന്തിമഫലം വന്നാൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും.

അന്വേഷണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നാട്ടുകാർ എല്ലാം വലിയ ഞെട്ടലിലാണ്. പരിശോധന ഇനിയും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Tags:    

Similar News