പ്രകൃതി വിരുദ്ധ പീഡനത്തിന് വിസമ്മതിക്കുന്നവരെ കൊല്ലുന്നത് ശീലം; മുമ്പ് ഇതര സംസ്ഥാനക്കാരനേയും ബന്ധുവിനേയും കൊന്നത് ലൈംഗീക വൈകൃതം കാരണം; ജയിലില്‍ നിന്നും പുറത്തിറങ്ങിയ കൊടും ക്രിമിനല്‍ തുണിക്കടയില്‍ സെക്യൂരിറ്റിയായി; ചൊവ്വന്നൂരിലും സണ്ണിയുടെ മൂന്നാം കൊല; കത്തിച്ചത് 30 വയസ്സുകാരനെ; ചൊവ്വന്നൂരിലേത് സൈക്കോ കൊല
കുന്നംകുളം: ചൊവ്വന്നൂരില്‍ പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ച യുവാവിനെ തീ വെച്ച് കൊന്നതിന് പിന്നിലെ ദുരൂഹത മാറുന്നില്ല. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. മുന്‍പും സമാനമായ കൊലപാതകങ്ങള്‍ ചെയ്ത ചൊവ്വന്നൂര്‍ സ്വദേശി സണ്ണിയെ അറസ്റ്റ് ചെയ്തു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സണ്ണി ആറു വര്‍ഷം മുമ്പാണ് ജയില്‍ മോചിതനായത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സണ്ണി തൃശൂരിലെ വസ്ത്രശാലയിലെ സെക്യൂരിറ്റിക്കാരനാണ്. കൊടും ക്രിമിനലിന് എങ്ങനെയാണ് ഈ ജോലി കിട്ടിയതെന്ന് വ്യക്തമല്ല. കടയുടെ പേരും പോലീസ് പുറത്തു പറയുന്നില്ല.
ഇതിനുമുമ്പും സമാനമായ രണ്ടു കൊലപാതകങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ആറു വര്‍ഷം മുമ്പാണ് ജയില്‍ മോചിതനായത്. അതിഥി തൊഴിലാളിയാണെന്നാണ് സംശയിക്കുന്നത്. ആളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. ചൊവ്വന്നൂര്‍ സെന്റ് മേരിസ് ക്വാട്ടേഴ്‌സില്‍ വൈകുന്നേരം അഞ്ചരയോടെയാണ് മുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് പുറത്തുനിന്ന് പൂട്ടിയ മുറി നാട്ടുകാര്‍ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ നിലയിലെ മൃതദേഹമാണ്. മുറിയിലെ താമസക്കാരനായ സണ്ണിയെ രാവിലെ മുതല്‍ കാണുന്നില്ലായിരുന്നു.
തൃശൂര്‍ നഗരത്തിലെ തുണിക്കടയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു സണ്ണി. തൃശൂര്‍ നഗരത്തില്‍ തന്നെ ഉണ്ടായിരുന്ന പ്രതിയെ പൊലീസ് കയ്യോടെ പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും പോലീസിനോട് വിവരിച്ചു. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണം. പരിചയമില്ലാത്ത പലരും ഇയാളുടെ മുറിയില്‍ വരാറുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. കുന്നംകുളം എസ് എച്ച് ഒ ജയപ്രദീപിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൊവ്വന്നൂര്‍ സ്വദേശിയാണ് സണ്ണി. ഇതര സംസ്ഥാന തൊഴിലാളിയെയും, ബന്ധുവിനെയും ആണ് നേരത്തെ കൊലപ്പെടുത്തിയിട്ടുള്ളത്. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിനടുത്ത് നിന്ന് രാത്രി ഏഴരയോടെയാണ് പിടിയിലായത്. ശനിയാഴ്ച രാത്രി ഏഴോടെ സണ്ണി 30 വയസില്‍ താഴെയുള്ള ഒരാളുമായി ക്വാര്‍ട്ടേഴ്സില്‍ എത്തിയതായി വിവരമുണ്ട്.
പരിചയമില്ലാത്ത പലരും ഇയാളുടെ മുറിയില്‍ വരാറുള്ളതായും പറയുന്നു. തുടരന്വേഷണം നടത്തിയാലേ മറ്റ് വിവരങ്ങള്‍ പുറത്ത് വരൂ. തൃശൂരിലെ പ്രധാന വസ്ത്ര വില്‍പ്പന ശാലയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത് എന്നാണ് സൂചന. സൈക്കോ സ്വഭാവമുള്ള കൊലപാതകിയാണ് സണ്ണി. മാനസിക വൈകൃതമാണ് ഇയാളെ ക്രിമിനലാക്കുന്നത്.