ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം വെട്ടിക്കൊന്നു; മൃതദേഹം കത്തിച്ചു; തെളിവോ സാക്ഷികളോ ഇല്ല; മകനെ കൊലപ്പെടുത്തിയ കേസില്‍ ജയമോളെ വെറുതേ വിട്ട് കോടതി
മകനെ കൊലപ്പെടുത്തിയ കേസില്‍ ജയമോളെ വെറുതേ വിട്ട് കോടതി
നെടുമ്പന: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മയെ വെറുതെ വിട്ട് കോടതി. കേസില്‍ തെളിവുകള്‍ ഇല്ലാത്തതും സാക്ഷികള്‍ കൂറുമാറിയതുമാണ് ജയമോളുടെ ജയില്‍ മോചനത്തിന് സഹായകമായത്. കൊല്ലം നെടുമ്പനയില്‍ലാണ് 14 വയസുള്ള മകനെ കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മ അറസ്റ്റിലാവുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു ഇത്. ജിത്തുവിനെ കാണാനില്ല എന്ന കേസില്‍ തുടങ്ങിയ അന്വേഷണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ജിത്തുവിനായി നാടെങ്ങും തിരച്ചില്‍ നടക്കുന്നതിനിടെയാണ് പെറ്റമ്മ നടത്തിയ അതിക്രൂര കൊലപാതകത്തിന്റെ കഥകള്‍ പുറത്ത് വരുന്നത്.
സ്വന്തം മകനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു എന്നായിരുന്നു കേസ്. എന്നാല്‍ തെൡവുകളുടെ അഭാവത്തില്‍ കുരീപ്പള്ളി സ്വദേശി ജയമോളെ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിട്ടയച്ചു. സാക്ഷികള്‍ കൂറുമാറിയതും തെളിവുകളുടെ അഭാവവുമാണ് ജയമോളെ വെറുതെ വിടാന്‍ കാരണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 2018 ജനുവരി പതിനഞ്ചിനാണ് കേരളത്തിന്റെ മനസാക്ഷിയെ ഞഞെട്ടിച്ച കൊലപാതകം നടക്കുന്നത്.
ഷാള്‍ ഉപയോഗിച്ച് ജയമോള്‍ മകന്റെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പോലിസിന് മൊഴി നല്‍കിയത്. തെളിവെടുപ്പിനിടെ ജയമോള്‍ ഓരോ കാര്യങ്ങളും പോലിസിനു മുന്നില്‍ വിശദീകരിച്ചു നല്‍കുകയും ചെയ്തു. പിന്നീട് മൃതദേഹം വീടിന് പിന്നിലെ പറമ്പില്‍ കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു ഭാഗികമായി കത്തിച്ചെന്നും പൊലീസ് കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമായി ജയമോള്‍ പൊലീസിനോട് പറഞ്ഞത്. ജിത്തുവിന്റെ മൃതദേഹം വീടിനു പിന്നിലെ പുരയിടത്തില്‍ വാഴക്കൂട്ടത്തിന് ഇടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
തെളിവെടുപ്പിനെത്തിയപ്പോള്‍ ജയമോള്‍ കുറ്റം സമ്മതിച്ച് കൊലപാതകം നടത്തിയതെങ്ങനെയെന്നതടക്കം പൊലീസിനോട് വിശദീകരിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ജയമോളെ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കൂറുമാറിയതോടെ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നു മുപ്പത് സാക്ഷികളെ വിസ്തരിച്ചിരുന്നു. ജിത്തുവിന്‍ന്റെ മൃതദേഹം കത്തിക്കാന്‍ മണ്ണെണ്ണ കൈമാറിയെന്ന് അന്ന് പൊലീസിന് മൊഴി നല്‍കിയ സ്ത്രീ ഉള്‍പ്പെടെയാണ് കൂറുമാറിയത്.