റിട്ട. എസ്‌ഐയെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി; മകന്‍ തൂങ്ങി മരിച്ചു; സംഭവം കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍; മൂന്നുദിവസമായി ഇവരെ പുറത്തുകാണാനില്ലായിരുന്നു എന്നുനാട്ടുകാര്‍
റിട്ട. എസ് ഐയെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങി മരിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ റിട്ട. എസ് ഐയെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങി മരിച്ചു.പാറത്തോട്ട് ചിറയില്‍ പൂന്തോട്ടത്തില്‍ റിട്ട.എസ് ഐ സോമനാഥന്‍ നായര്‍ (84), ഭാര്യ സരസമ്മ (70) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ മകന്‍ ശ്യാംനാഥിനെ (31) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫീസിലെ എല്‍ ഡി ക്ലാര്‍ക്കാണ് മകന്‍ ശ്യാംനാഥ്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണ കാരണം അടക്കമുള്ളവ അന്വേഷിക്കുകയാണ് പൊലീസ്. ദമ്പതികളുടെ മൃതദേഹം രക്തം വാര്‍ന്ന നിലയിലാണ് കണ്ടെത്തിയത്.
മൂന്നുദിവസമായി ഇവരെ പുറത്ത് കാണാഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശ്യം നാഥ് സിവില്‍ സപ്ലൈസ് ജീവനക്കാരനാണ്.