പാറശാലയില്‍ യുവ ഡോക്ടര്‍ ശുചിമുറിയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍; ഭര്‍തൃമാതാവിനൊപ്പം ഉറങ്ങാന്‍ കിടന്ന സൗമ്യയെ കാണാതായത് രാത്രി ഒരു മണിക്ക് ശേഷം; ബാത്ത് റൂമില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം; കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഡിപ്രഷനിലായിരുന്നുവെന്ന് ബന്ധുക്കള്‍

പാറശാലയില്‍ യുവ ഡോക്ടര്‍ ശുചിമുറിയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍

Update: 2025-03-14 07:03 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാറശാലയില്‍ ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല കൊറ്റാമത്ത് ദന്തഡോക്ടരായ യുവതിയാണ് മരിച്ചത്. കൊറ്റാമം ശിവശ്രീയില്‍ സൗമ്യ (31) ആണു മരിച്ചത്. ഇവര്‍ മാനസിക സമ്മര്‍ദത്തിനു മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.

സൗമ്യയുടെ കയ്യിലും മുറിവേറ്റിട്ടുണ്ട്. ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയില്‍ കഴിയുന്ന അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍ കിടന്നത്. രാത്രി ഒരു മണിക്ക് ശേഷം സൗമ്യയെ സമീപത്ത് കാണാതാകുകയായിരുന്നു. ഇതോടെ ഭര്‍തൃമാതാവ് അടുത്ത മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന അനൂപിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിലെ ബാത്‌റൂമില്‍ കഴുത്തിലും കയ്യിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ സൗമ്യയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുറച്ചു കാലമായി കടുത്ത ഡിപ്രഷനിലായിരുന്നു യുവതി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കുറച്ചു കാലമായി പഠനം പൂര്‍ത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികള്‍ ഇല്ലാത്തതിലും വിഷാദത്തിലായിരുന്നതായി ബന്ധുകള്‍ പറഞ്ഞു. ഭര്‍ത്താവ് അനൂപ് ടെക്നോ പാര്‍ക്ക് ജീവനക്കാരനാണ്. പാറശാല പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

Tags:    

Similar News