വാ​റ്റ് കേ​സിൽ ജയിലായി; തിരിച്ചെത്തിയപ്പോൾ വീട്ടിൽ നിന്നും മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണ​വും മോ​ഷ​ണം പോ​യതായി കണ്ടെത്തി; മാസങ്ങൾ നീണ്ട അനേഷണം; ഒടുവിൽ കേസിൽ വഴിത്തിരിവ്; ന​ഷ്ട​മാ​യ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച്​ അ​​ന്വേ​ഷ​ണം; എ​ക്സൈ​സ് ഓ​ഫീ​സ​ർ പിടിയിൽ

Update: 2024-12-04 12:28 GMT

ക​ട​ക്ക​ൽ: വാ​റ്റ് കേ​സിൽ ജയിലായ പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. വീ​ട്ടി​ൽ നി​ന്ന്​ മൊ​ബൈ​ൽ ഫോ​ണും സ്വ​ർ​ണ​വും മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ലാണ് പ്രതി പിടിയിലായത്. ച​ട​യ​മം​ഗ​ലം എ​ക്സൈ​സ് ഓ​ഫീ​സി​ലെ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഇ​ള​മ്പ​ഴ​ന്നൂ​ർ കാ​റ്റാ​ടി​മൂ​ട് ശ്രീ​ജാ​ഭ​വ​നി​ൽ ഷൈ​ജു (36) നെയാണ് ചി​ത​റ പൊ​ലീ​സ് അറസ്റ്റ് ചെയ്തത്.

കൃത്യം നടന്ന് ഒരു വ​ർ​ഷ​ത്തി​ന്​ ശേ​ഷമാണ് എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥൻ​ പിടിയിലാവുന്നത്. മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​താ​ണ് പ്രതിക്ക് വിനയായത്.​ ചി​ത​റ മാ​ങ്കോ​ട് തെ​റ്റി​മു​ക്കി​ൽ അ​ൻ​സാ​രി മ​ൻ​സി​ലി​ൽ അ​ൻ​സാ​രി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ലാ​ണ്​ അ​റ​സ്റ്റ്.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉണ്ടായത്. അ​ൻ​സാ​രി​യു​ടെ വീ​ട്ടി​ൽ വാ​റ്റ് ക​ണ്ടെ​ത്താ​നാ​ണ്​ ഷൈ​ജു ഉ​ൾ​പ്പെ​ടെ ആ​റം​ഗ എ​ക്സൈ​സ് സം​ഘം എ​ത്തി​യ​ത്. വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ൻ​സാ​രി​യെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര്യ​യു​മാ​യി പി​ണ​ക്ക​ത്തി​ലാ​യി​രു​ന്ന അ​ൻ​സാ​രി ത​നി​ച്ചാ​യി​രു​ന്നു താ​മ​സിച്ചിരുന്നത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ വീ​ട് പൂ​ട്ടി താ​ക്കോ​ൽ അ​യ​ൽ​വാ​സി​യെ ഏ​ൽ​പ്പി​ച്ചി​രു​ന്നു.

റി​മാ​ൻ​ഡി​ലാ​യ ഇ​യാ​ൾ ഒ​രു മാ​സ​ത്തി​ന​പ്പു​റം വീ​ട്ടി​ലെ​ത്തി തിരിച്ചെത്തി. ശേഷമാണ് മെ​ത്ത​യു​ടെ അ​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ചു​പ​വ​ൻ സ്വ​ർ​ണ മാ​ല​യും പ​ത്ത് ഗ്രാം ​തൂ​ക്കം വ​രു​ന്ന ലോ​ക്ക​റ്റും ഒ​രു ടോ​ർ​ച്ച് ലൈ​റ്റും മൊ​ബൈ​ൽ ഫോ​ണും ഉ​ൾ​പ്പെ​ടെ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തിയത്. തുടർന്ന് അ​ൻ​സാ​രി ചി​ത​റ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്നും തൃ​പ്തി​ക​രമായ നടപടികളൊന്നും ഉണ്ടായില്ല. ഇതോടെ കൊ​ട്ടാ​ര​ക്ക​ര റൂ​റ​ൽ എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി.

ജ​യി​ലി​ൽ അ​ൻ​സാ​രി​യെ കാ​ണാ​ൻ ഇ​ട​ക്ക്​ എ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളാ​യ സ​ക്കീ​റും ന​സീ​റും എത്തിയിരുന്നു. ന​സീ​റി​ന്റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന്​ അൻസാരിയുടെ വീ​ട് തു​റ​ന്ന് ഉ​പ​യോ​ഗി​ക്ക​ട്ടെ എ​ന്ന്​ ചോ​ദി​ച്ചെ​ങ്കി​ലും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, ജ​നു​വ​രി 12ന് ജയിലിൽ നിന്നും ​അ​ൻ​സാ​രി വീ​ട്ടി​ലെ​ത്തു​മ്പോ​ൾ വീ​ട് തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ന്ന​താ​യി മ​ന​സി​ലാ​യ​തോ​ടെ സ​ക്കീ​റി​നോ​ട് കാ​ര്യം തി​ര​ക്കി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ച​ട​യ​മം​ഗ​ലം എ​ക്സൈ​സ്​ ഓ​ഫി​സി​ൽ പ​രാ​തി പറഞ്ഞിട്ടും കാര്യമുണ്ടായില്ല. സംഭവത്തെപ്പറ്റി അ​റി​യി​ല്ല എ​ന്ന്​ പറഞ്ഞ് ഉദ്യോഗസ്ഥർ അൻസാരിയെ തിരിച്ചയക്കുകയായിരുന്നു.

ന​സീ​റി​ന്റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന്​ സ്വ​ർ​ണം ഇ​ട​പാ​ട്​ ന​ട​ന്ന​ത്​ കേ​ന്ദ്രീ​ക​രി​ച്ച്​ ​പൊ​ലീ​സ്​ അ​​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ന​ഷ്ട​മാ​യ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ അ​​ന്വേ​ഷ​ണ​മാ​ണ്​ കേസിന് വഴിത്തിരിവായത്. അ​ൻ​സാ​രി​യു​ടെ ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നായ ഷൈ​ജു ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞത്. തുടർന്ന്​ ചി​ത​റ പൊ​ലീ​സ് ഇയാളെ അ​റ​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags:    

Similar News