'പണം പോകട്ടെ പവർ വരട്ടെ...'; ആളുകളെ പറഞ്ഞ് പറ്റിക്കുന്നത് സ്ഥിരം ഹോബി; ബ്യൂട്ടിപാർലറിൽ പോലീസ് യൂണിഫോം ധരിച്ചെത്തി; മുഖം ഫേഷ്യൽ ചെയ്ത് പണം കടം പറഞ്ഞ് മുങ്ങി; പോലീസ് അന്വേഷണത്തിൽ യുവതിയുടെ മുഖംമൂടി അഴിഞ്ഞു; ഒടുവിൽ വ്യാജ ക്രൈംബ്രാഞ്ച് എസ് ഐ യെ കൈയ്യോടെ പൊക്കി

Update: 2024-11-02 10:32 GMT

നാഗർകോവിൽ: ഇപ്പോൾ സമൂഹത്തിൽ പല വ്യാജന്മാരും വിലസുകയാണ്. ഇവരുടെ കെണിയിൽപെടുന്ന സാധാരണക്കാരന്റെ അവസ്ഥയും വളരെ ദയനീയമാണ്. അങ്ങനെ ഒരു നാടകമാണ് തമിഴ്‌നാട്ടിലെ നാഗർകോവിലിൽ സംഭവിച്ചത്. 'ക്രൈംബ്രാഞ്ച് എസ് ഐ' എന്ന വ്യാജേന പോലീസ് യൂണിഫോം ധരിച്ച് നാഗർകോവിലിൽ എത്തിയ യുവതിയാണ് പോലീസ് പിടിയിലായിരിക്കുന്നത് . തേനി പെരിയകുളം സ്വദേശി അഭിപ്രിയ എന്ന 34 കാരിയാണ് അറസ്റ്റിലായത്. ചെന്നൈയിലുള്ള ക്രൈംബ്രാഞ്ച് എസ് ഐ എന്നാണ് താനെന്ന് അഭിപ്രിയ പറഞ്ഞിരുന്നത് .

പാർവതീപുരം സ്വദേശി വെങ്കിടേഷാണ് അഭിപ്രിയയ്‌ക്കെതിരെ പരാതി നൽകിയത് . നാഗർകോവിൽ വനിതാകോളേജിന്റെ അടുത്ത് വച്ച് പരിചയപ്പെട്ട ശേഷം വെങ്കിടേഷിന്റെ ഭാര്യയുടെ ബ്യൂട്ടിപാർലറിൽ എത്തിയ അഭിപ്രിയ ഫേഷ്യൽ ചെയ്ത ശേഷം പണം കടം പറഞ്ഞ് മുങ്ങുകയായിരുന്നു. സംശയം തോന്നിയ വെങ്കിടേഷ് വടശേരി പോലീസിനെ ഒടുവിൽ വിവരം അറിയിക്കുകയായിരുന്നു.

ഇവർ മറ്റ് പലരെയും ഇത്തരത്തിൽ പറ്റിച്ചതായും, കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് വ്യക്തമാക്കി . 13 വർഷം മുൻപ് അഭിപ്രിയ 66 കാരനായ മുരുകനെ വിവാഹം കഴിച്ചിരുന്നു . പക്ഷെ പിന്നീട് അഭിപ്രായ വ്യത്യസത്തെ തുടർന്ന് മുരുകനുമായി വേർപിരിഞ്ഞു . ഈ ബന്ധത്തിൽ ഒരു മകനുമുണ്ട് .

തുടർന്ന് ഒരു ടെക്‌സ്‌റ്റൈൽ ഷോറൂമിൽ സെയിൽസ് ഗേളായി ജോലി നോക്കി. അവിടെ വച്ച് പൃഥ്വിരാജ് എന്നയാളുമായി ഇവർ പ്രണയത്തിലായി. എന്നാൽ, ഒരു പോലീസ് ഉദ്യോഗസ്ഥയെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കാൻ മാതാപിതാക്കൾ സമ്മതിക്കില്ലെന്നാണ് യുവാവ് പറഞ്ഞു.

തുടർന്ന് പൃഥ്വിരാജിന്റെ സഹായത്തോടെ പോലീസ് യൂണിഫോം ധരിച്ച് ഇവർ വീഡിയോയും ഫോട്ടോയും എടുത്തു. വനിതാ എസ്ഐയുടെ വേഷം ധരിച്ച അവർ ചെന്നൈയിലും തിരുനെൽവേലിയിലും മറ്റ് നഗരങ്ങളിലും കറങ്ങിനടന്നുവെന്നും പോലീസ് വ്യക്തമാക്കി .

Tags:    

Similar News