ബൈക്കിന് പകരം 50 ലക്ഷത്തിന്റെ ആഢംബര കാര്‍ വാങ്ങി നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; മകന്‍ അച്ഛനെ അക്രമിച്ചു; അച്ഛന്‍ കമ്പിപാര കൊണ്ട് മകന്റെ തലയടിച്ച് പൊട്ടിച്ചു; ഗുരുതരമായി പരിക്കേറ്റ മകന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

മകന്‍ അച്ഛനെ അക്രമിച്ചു; അച്ഛന്‍ കമ്പിപാര കൊണ്ട് മകന്റെ തലയടിച്ച് പൊട്ടിച്ചു;

Update: 2025-10-10 06:22 GMT

തിരുവനന്തപുരം: ആഢംബര കാറിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അച്ഛന്‍ മകനെ കമ്പി പാരകൊണ്ട് തലക്കടിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വിക്കിനെ (28) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തിന്റെ പരാതിയില്‍ അച്ഛന്‍ വിനയാനന്ദനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.

ഏകമകനായ ഹൃത്വിക്കിന് വിനയാനന്ദന്‍ നേരത്തെ ആഢംബര ബൈക്ക് വാങ്ങി നല്‍കിയിരുന്നു. ബൈക്ക് മാറ്റി പുതിയൊരു ആഢംബര കാര്‍ വേണമെന്ന് ഹൃത്വിക് അച്ഛനോട് പറഞ്ഞിരുന്നു. ഇത് വാങ്ങി നല്‍കാനാവില്ലെന്ന് പറഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. ഇതിനിടെ വാക്കുതര്‍ക്കത്തിനിടെ മകന്‍ അച്ഛനെ ആക്രമിച്ചു.

തുടര്‍ന്ന് പ്രകോപിതനായ അച്ഛന്‍ മകനെ കമ്പി പാര കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഹൃത്വിക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. അച്ഛന്‍ വിനയാനന്ദനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അടുത്തിടെ 17 ലക്ഷം രൂപ വിലവരുന്ന ആഢംബര ബൈക്ക് മകന് അച്ഛന്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ ബൈക്ക് വേണ്ട ആഢംബര കാര്‍ വേണമെന്ന് മകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി ഹൃദ്വിക് സ്ഥിരമായി വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസും ഇതേ കാര്യം പറഞ്ഞ് യുവാവ് വഴക്കുണ്ടായെന്നാണ ്‌വിവരം.

്.

ഹൃത്വികിന്റെ സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരക്കുന്നത്. ആഢംബര ജീവിതത്തിന് പണം ആവശ്യപ്പെട്ട് മകന്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് അമ്മയടക്കം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Tags:    

Similar News