എന്തൊക്കെയടാ...ഇവിടെ നടക്കുന്നെ; കൊട്ടും പാട്ടുമായി മണ്ഡപത്തിൽ കല്യാണ ആഘോഷം; ഹാപ്പിയായി ബന്ധുക്കളും വീട്ടുകാരും; കല്യാണം കൂടാൻ വരുന്നവരുടെ തിരക്കും വേറെ; പെട്ടെന്ന് എല്ലാവരുടെയും മുഖത്ത് മ്ലാനത; പോലീസ് ഇരച്ചെത്തി; വരന്റെ ചരിത്രം കേട്ട് വധു ഇറങ്ങിയോടി; ഒടുവിൽ സംഭവിച്ചത്!

Update: 2024-11-26 09:42 GMT

ഗോരഖ്പൂർ: നാട്ടിൽ ഇപ്പോൾ വിവാഹം വരെ തട്ടിപ്പ് ആണ്. ചിലരുടെ ജീവിതം എന്തെന്ന് കൂടി അന്വേഷിക്കാതെ കല്യാണം കഴിക്കാനായി എടുത്തുചാടുന്നു. എന്നിട്ട് വിവാഹ ശേഷം വരന്റെ ചരിത്രം അറിയുമ്പോൾ ആണ് കുടുംബത്തിൽ പല പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. പക്ഷെ താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ വരൻ പറ്റിപ്പെന്ന് അറിഞ്ഞാൽ എങ്ങനെയായിരിക്കും. അങ്ങനെ ഒരു സംഭവമാണ് ഇപ്പോഴത്തെ ചർച്ച വിഷയം.

കഴിഞ്ഞ ദിവസം ഗോരഖ്പൂരിലെ ഷാഹ്പൂർ പ്രദേശത്ത് നടക്കേണ്ടിയിരുന്ന വിവാഹം അവസാന നിമിഷമുണ്ടായ വെളിപ്പെടുത്തലിന് പിന്നാലെ വധുവിന്‍റെ കുടുംബം വേണ്ടെന്ന് വച്ചതായി റിപ്പോർട്ടുകൾ. വിവാഹ വേദിയിലേക്കുള്ള വരന്‍റെ ഘോഷയാത്രയ്ക്ക് തൊട്ട് മുമ്പാണ് വധുവിന്‍റെ കുടുംബം വരന്‍റെ പൂര്‍വ്വകാല ചരിത്രം പോലീസില്‍ നിന്നും നേരിട്ട് മനസിലാക്കിയത്. ഇതോടെ വധുവിന്‍റെ കുടുംബം വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്ന് പറയുന്നു.

ഗോരഖ്പൂരിലെ ബിച്ചിയ സ്വദേശിയായ മഹേന്ദ്ര രാജ് ആയിരുന്നു ആ വിവാഹത്തിലെ വരന്‍. പക്ഷെ കഴിഞ്ഞ ഏഴ് വർഷമായി ഇയാള്‍ ഷാഹ്പൂർ സ്വദേശിനിയായ ഒരു യുവതിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു.

മഹേന്ദ്ര രാജ് ഒരു ക്ഷേത്രത്തില്‍ വച്ച് തന്നെ വിവാഹം കഴിക്കുകയും വാടക വീട്ടില്‍ തങ്ങള്‍ ഭാര്യാഭര്‍ത്തക്കന്മാരായി ജീവിക്കുകയുമായിരുന്നെന്ന് ഒരു യുവതി പോലീസ് സ്റ്റേഷനില്‍ വന്ന് പറഞ്ഞപ്പോഴാണ് മഹേന്ദ്രയുടെ കള്ളം പുറത്തറിയുന്നത്.

ഒരുമിച്ച് ജീവിക്കുന്നതിനിടെ യുവതി പല തവണ തന്‍റെ കുടുംബത്തെ കാണാനും തങ്ങളുടെ വിവാഹക്കാര്യം കുടുംബത്തെ അറിയിക്കണമെന്നും മഹേന്ദ്രയോട് ആവശ്യപ്പെട്ടിരുന്നു. ഈ സമയത്തെല്ലാം പിന്നീടാകട്ടെയെന്ന് പറഞ്ഞ് മഹേന്ദ്ര ഒഴിയുകയായിരുന്നെന്ന് യുവതി പോലീസിനോട് വ്യക്തമാക്കി.

തങ്ങളുടെ വിവാഹകാര്യം രഹസ്യമാക്കി വച്ച മഹേന്ദ്ര ഇതിനിടെ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതായി യുവതി മനസിലാക്കി. ഇതേ കുറിച്ച് മഹേന്ദ്രയോട് ചോദിച്ചപ്പോള്‍ വിവരം പുറത്ത് പറഞ്ഞാല്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിനോട് തുറന്നുപറഞ്ഞു.

ഒടുവില്‍ തന്‍റെ രണ്ടാം വിവാഹത്തിനായി മഹേന്ദ്ര വീട്ടില്‍ നിന്നും പോയതിന് പിന്നാലെ യുവതി പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. പരാതി അന്വേഷിച്ച പോലീസ് യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും വിവാഹ വേദിയിലെത്തി വധുവിന്‍റെ വീട്ടുകാരെ വിവരം ധരിപ്പിക്കുകയും ചെയ്യുന്നു.

Tags:    

Similar News