പരിശീലന ക്ലാസെന്ന് പറഞ്ഞ് 650 ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി; തൃശൂരിലെത്തിയ ശേഷം വിനോദസഞ്ചാര ബാനര്‍ ബസില്‍ കെട്ടി; 74 ഇടങ്ങളില്‍ ഒരേ സമയം പരിശോധന; തൃശ്ശൂരില്‍ നിന്നും കണ്ടെത്തിയത് കണ്ടെത്തിയത് 120 കിലോ സ്വര്‍ണം; ജിഎസ്ടി ഇന്റലിജന്‍സിന്റെ 'ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ' വന്‍ സക്‌സസ്!
തൃശ്ശൂരില്‍ നിന്നും കണ്ടെത്തിയത് കണ്ടെത്തിയത് 120 കിലോ സ്വര്‍ണം
തൃശൂര്‍: കേരളത്തില്‍ നികുതി വെട്ടിപ്പ് ഏറ്റവും കൂടുതല്‍ നടക്കുന്ന മേഖലകളില്‍ ഒന്നാണ് സ്വര്‍ണാഭരണ വിപണന മേഖല. ഗള്‍ഫില്‍ നിന്നും സ്വര്‍ണം ഇവിടേക്ക് എത്തുമ്പോള്‍ മുതല്‍ തന്നെ നികുതി വെട്ടിപ്പു തുടങ്ങും. തുടര്‍ന്നങ്ങോട്ട് പലവിധത്തിലുള്ള തട്ടിപ്പുകളാണ് ഈ രംഗത്ത് അരങ്ങേറുന്നത്. കാലങ്ങളായി ജിഎസ്ടി ഇനത്തില്‍ തന്നെ വന്‍ വെട്ടിപ്പുകളാണ് നടക്കാറുള്ളത്. ഇത്തരത്തില്‍ ജിഎസ്ടി വെട്ടിപ്പുകാരെ പിടികൂടാന്‍ വേണ്ടി ജിഎസ്ടി ഇന്റിലിജന്‍സ് അരയും തലയും മുറുക്കി ഇറങ്ങിയപ്പോള്‍ അത് കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണ റെയ്ഡ് ആയി മാറുകയാണ്.
കേരളത്തിലെ സ്വര്‍ണ വിപണിയുടെ തലസ്ഥാനം എന്നു പറയാവുന്ന തൃശ്ശൂരിലാണ് 74 കേന്ദ്രങ്ങളില്‍ ഒരേ സമയം റെയ്ഡ് നടന്നത്. ഇന്നലെ തുടങ്ങിയ പരിശോധന ഇന്നും തുടരുകയാണ്. ഇതിനോടകം കണക്കില്‍പ്പെടാത്ത 120 കിലോ സ്വര്‍ണം പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍ അറിയിച്ചു. വര്‍ഷങ്ങളായി തുടരുന്ന നികുതി വെട്ടിപ്പിന് തടയിനാടാണ് വലിയ ആസൂത്രണത്തോടെ റെയ്ഡ് നടത്തിയത്. 5 കൊല്ലത്തെ നികുതി വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.
തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് പുരോഗമിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 650 ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കണക്കില്‍ പെടാത്ത സ്വര്‍ണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്.
ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്ന് പേരിട്ട സ്വര്‍ണവേട്ട വളരെ സമര്‍ഥമായാണ് ആശൂത്രണം ചെയ്തത്. ഇത്തരമൊരു റെയ്ഡിന് വളരെ വിപുലമായ ആസൂത്രണവും ഉണ്ടായിരുന്നു. ആറുമാസത്തെ ആസൂത്രണത്തിനൊടുവിലായിരുന്നു റെയ്ഡ് നടത്തിയത്. വിവരം ചോരാതിരിക്കാനും ഉദ്യോഗസ്ഥര്‍ മുന്‍കരുതലെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 5% വരെ പിഴ ഈടാക്കും. കള്ളക്കടത്ത് സ്വര്‍ണം ഉണ്ടോയെന്നും പരിശോധിക്കുകയും ചെയ്തു.
ജിഎസ്ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. പരിശീലന ക്ലാസെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥരെ വരുത്തിയത്. ജിഎസ്ടി ഇന്റലിജന്‍സിലെ 650 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുത്തത്. തൃശൂരില്‍ റെയ്ഡിനായി പുറപ്പെട്ടത് വിനോദസഞ്ചാരികള്‍ ചമഞ്ഞു കൊണ്ടുമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എറണാകുളത്തും തൃശൂരിലുമായി ഉദ്യോഗസ്ഥര്‍ സംഘടിച്ചു. പരിശീന ക്ലാസെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥരെ വരുത്തിയത്. റെയ്ഡ് വിവരം ചോരാതിരിക്കാനായിരുന്നു ഇത്.
തുടര്‍ന്ന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം തൃശ്ശൂരിലേക്ക് പുറപ്പെട്ടു. വിനോദസഞ്ചാര ബാനര്‍ ബസില്‍ കെട്ടിയാണ് ഇവിടെ എത്തിയത്. 74 ഇടങ്ങളില്‍ ഒരേ സമയം ഉദ്യോഗസ്ഥര്‍ കയറി. സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. സ്റ്റോക്ക് റജിസ്റ്ററില്‍ ഉള്ളതിനേക്കാള്‍ സ്വര്‍ണം പല സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചു. 72 ലക്ഷം രൂപയാണ് ഒരു കിലോ സ്വര്‍ണത്തിന്റെ വില. ഇങ്ങനെ പിടിത്തെടുത്താല്‍ സ്വര്‍ണവിലയുടെ അഞ്ച് ശതമാനാണ് പിഴയായി ഈടാക്കുക. ഇതിനോടകം പിടിച്ചെടുത്ത 120 കിലോ സ്വര്‍ണം ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി.