പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; തുടര്‍ന്ന് 15 കാരിയെ ഹരിയാന സ്വദേശിക്ക് വിറ്റു; പിന്നീട് അന്വേഷണത്തില്‍ പിടിയിലായ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരവെ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി

Update: 2025-05-11 12:14 GMT

കോഴിക്കോട്: മനുഷ്യക്കടത്ത് കേസില്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ അഞ്ചു മാസത്തിനുശേഷം പിടികൂടി. അസം സ്വദേശി നസീദുല്‍ ശൈഖ് എന്നയാളെയാണ് നല്ലളം പൊലീസ് പശ്ചിമ ബംഗാളിലെ ഭവാനിപുരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു പ്രതിയെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

2023 ഒക്ടോബറില്‍ കോഴിക്കോട് താമസിച്ചിരുന്ന പതിനഞ്ചുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയതിന് ശേഷമാണ് നസീദുല്‍ ശൈഖ് പീടിപ്പിക്കുകയായിരുന്നു. കുട്ടിയെ ഹരിയാണ സ്വദേശിയ്ക്ക് 25,000 രൂപക്ക് വിറ്റതായും അന്വേഷണത്തിലാണ് തെളിഞ്ഞത്. പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പെണ്‍കുട്ടിയെ ഹരിയാണയിലെ ബുനില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വിവാഹം ചെയ്ത വ്യക്തിയെയും പൊലീസ് പിടികൂടിയിരുന്നു.

നസീദുല്‍ ശൈഖിനെ അറസ്റ്റ് ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരവെ ബിഹാറില്‍ ട്രെയിനില്‍നിന്ന് ഇയാള്‍ ഒളിച്ചോടുകയായിരുന്നു. അതിനുശേഷം പൊലീസ് നടത്തിയ വ്യാപകമായ അന്വേഷണം ഫലപ്രദമായി പ്രതിയെ വീണ്ടും പിടികൂടുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും നസീദുലിന്റെ പിതാവുമായ ആളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മനുഷ്യക്കടത്ത് കേസിന് പിന്നില്‍ ദാരുണമായ പദ്ധതിയുണ്ടായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം വ്യക്തമാക്കുന്നു.

Tags:    

Similar News