സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; റൂമില്‍ തട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം; ഹോസ്റ്റല്‍ അധികൃതര്‍ എത്തി വാതില്‍ തകര്‍ത്ത് നോക്കുമ്പോള്‍ സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍; മരിച്ചത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷക വിദ്യാര്‍ത്ഥി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

Update: 2025-02-11 03:59 GMT

കാണ്‍പൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷക വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കെമിസ്ട്രി ഗവേഷക വിദ്യാര്‍ത്ഥിയായ അങ്കിത് യാദവിനെ (24) യാണ് മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി ഹോസ്റ്റല്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റൂമില്‍ ഏറെ നേരം തട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കഹ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തി.

എന്നാല്‍ പോലീസ് എത്തുന്നതിന് മുന്‍പ് തന്നെ കാണ്‍പൂര്‍ ഐഐടിയിലെ അധികാരികള്‍ വാതില്‍ തകര്‍ത്ത് മൃതദേഹം പുറത്തെടുക്കുകയുംതെളിവായി വീഡിയോ എടുക്കുകയും ചെയ്തിരുന്നുവെന്ന് അഡീഷണല്‍ ഡിസിപി (വെസ്റ്റ്) വിജേന്ദ്ര ദ്വിവേദി പിടിഐയോട് പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വൈകിട്ട് അഞ്ച് മണിക്കാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് വിവരം ലഭിച്ചത്.

വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ആത്മഹത്യ ചെയ്തതെന്നും അതിന് ആരെയും കുറ്റപ്പെടുത്തരുതെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. എന്താണ് ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണം എന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ അറിയാന്‍ സാധിക്കുകയുള്ളൂ എന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കുടുംബങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Tags:    

Similar News