'ജീവിക്കാന്‍ ആഗ്രഹം ഉണ്ട്; മനസമാധാനം ഇല്ല'; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച യുവതിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്; മകളെ കൊലപ്പെടുത്തിയതാണെന്നും കുഞ്ഞിനെ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ട് ജിസ്‌നയുടെ കുടുംബം

'ജീവിക്കാന്‍ ആഗ്രഹം ഉണ്ട്; മനസമാധാനം ഇല്ല';

Update: 2025-08-07 09:24 GMT

ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച യുവതിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ജീവിതം മടുത്തുവെന്നാണ് ജിസ്ന ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ജീവിക്കാന്‍ ആഗ്രഹം ഉണ്ട്. മനസമാധാനം ഇല്ലാ എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. സംഭവത്തില്‍ ജിസ്‌നയുടെ കൂടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ജിസ്നയുടെ കുടുംബത്തിന്റെ പരാതിയില്‍ ഫൊറന്‍സിക് സംഘം ഇന്ന് പരിശോധന നടത്തും. മകളെ കൊലപ്പെടുത്തിയതാണെന്നും കുഞ്ഞിനെ വിട്ടുനല്‍കണമെന്നും ജിസ്നയുടെ കുടുംബം ആവശ്യപ്പെടുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജിസ്നയെ ബാലുശേരിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആരോപണവുമായി ജിസ്നയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഭര്‍തൃ വീട്ടുകാര്‍ക്കെതിരായ ആരോപണം ഒന്നുകൂടി കടുപ്പിക്കുകയാണ് കുടുംബം ഇപ്പോള്‍.

ജിസ്നയുടെ രണ്ടര വയസുള്ള മകനെ തിരികെ വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.എസ് സി എസ് ടി കമ്മീഷനും പരാതി നല്‍കും.ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. ജീവിതം മടുത്തുവെന്നും ജീവിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും മനസമാധാനം ഇല്ലെന്നും കുറിപ്പിലുണ്ട്.

ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കില്‍ മറ്റു വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ജിസ്‌നയുടെ മൃതദേഹം കണ്ണൂര്‍ കേളകത്തെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. പ്രണയത്തിലായിരുന്ന ജിസ്‌നയും ശ്രീജിത്തും മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതരായത്. രണ്ടു വയസുള്ള മകന്‍ ശ്രീജിത്തിനൊപ്പമാണുള്ളത്.

മൂന്നുവര്‍ഷം മുമ്പാണ് ജിസ്നയും ശ്രീജിത്തും വിവാഹിതരായത്. രണ്ടുവയസ്സുള്ള ഒരു കുട്ടിയുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് ജിസ്നയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിസ്നയുടെ കുടുംബം ശ്രീജിത്തിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. അഞ്ച് മാസത്തിനകം തിരിച്ചുനല്‍കാമെന്ന് പറഞ്ഞ പണം തിരിച്ചു നല്‍കിയിരുന്നില്ല. ഈ സാമ്പത്തിക ഇടപാടിനെ ചൊല്ലി ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ജിസ്നയുടെ ബന്ധുക്കള്‍ പറയുന്നു. ശ്രീജിത്ത് ജിസ്‌നയെ മര്‍ദിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ജിസ്നയുടെ സഹോദരന്‍ പറയുന്നു.

മരണം നടന്ന ശേഷം ഇതുവരെ ഭര്‍ത്താവിന്റെ കുടുംബം ബന്ധപ്പെട്ടില്ലെന്നും ഇവരുടെ കുട്ടിയെ കാണാന്‍ പോലും സമ്മതിച്ചില്ലെന്നും പരാതിയുണ്ട്.

Tags:    

Similar News