തോമസ് കപ്പില്‍ ഇന്ത്യയ്ക്കായി കളിച്ചു; ഇന്ത്യന്‍ മെന്‍സ് ഡബിള്‍സിലെ ഒരുകാലത്തെ മൂന്നാം റാങ്കും; ഓണ്‍ലൈന്‍ കോച്ചിംഗില്‍ ശ്രദ്ധ കേന്ദ്രീരിച്ച പരിശീലക ഇതിഹാസം; കവടിയാര്‍ കൊട്ടാരത്തിനടുത്തെ കളരിയില്‍ 'പോക്‌സോ' കേസില്‍ കുടുങ്ങി ജോസ് ജോര്‍ജ്ജ്; ഇന്ത്യന്‍ ബാഡ്മിന്റണിനെ ഞെട്ടിച്ച് ട്രിവാന്‍ഡ്രം പീഡനം

Update: 2024-11-14 06:26 GMT

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ബാഡ്മിന്റണ്‍ താരങ്ങളില്‍ ഒരാളും പരിശീലകനുമായ ജോസ് ജോര്‍ജ്. പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൂജപ്പുര പോലീസാണ് പോക്‌സോ കേസില്‍ ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളില്‍ പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്.

പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ പ്രതി നിരവധി തവണ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ പരിശീലനത്തിനെത്തിയ കുട്ടിയെയാണ് സ്ഥാപനത്തിന്റെ സഹ സ്ഥാപകനും നടത്തിപ്പുകാരനുമായ ജോര്‍ജ് ജോര്‍ജ് പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി ഓണ്‍ലൈന്‍ ബാഡ്മിന്റണ്‍ പരിശീലന പരിപാടി സംഘടിപ്പിച്ചതിലൂടെ ജോസ് ജോര്‍ജിന്റെ അക്കാദമി രാജ്യാന്തര തലത്തില്‍ ശ്രദ്ധ പിടിച്ച പറ്റി. ശനിയാഴ്ചയായിരുന്നു അറസ്റ്റ്. തുടക്കത്തില്‍ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ല. പിന്നീട് കുറ്റസമ്മതം നടത്തിയെന്നാണ് സൂചന.

തിരുവനന്തപുരത്ത് നടത്തുന്ന ബാഡ്മിന്റണ്‍ അക്കാദമിയിലൂടെ ജോസ് ജോര്‍ജ് നിരവധി താരങ്ങളെ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങള്‍ക്കായി പരിശീലിപ്പിക്കുന്നുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ദേശീയ, സംസ്ഥാന ചാമ്പ്യന്‍മാരെ വാര്‍ത്തെടുക്കുന്നതിലും വലിയ പങ്ക് വഹിച്ച പരിശീലകനാണ് ജോസ് ജോര്‍ജ്. ആറുവര്‍ഷമായി പരിശീലന അക്കാഡമിയിലെത്തിയിരുന്ന പെണ്‍ക്കുട്ടിക്കെതിരെ ഇയാളുടെ ക്രൂരത തുടരുകയായിരുന്നു. തിരുവനന്തപുരത്തെ കണ്ണായ സ്ഥലം വാടകയ്ക്ക് എടുത്താണ് അക്കാദമി നടത്തിയിരുന്നത്.

പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് പൂജപ്പുരയിലെ വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. അന്ന് പെണ്‍കുട്ടിക്ക് 15 വയസ്സായിരുന്നു പ്രായം. പിന്നീട് പല തവണയും ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെയുള്ള പീഡനം തുടര്‍ന്നു.പരിശീലനത്തിന്റെ പേരില്‍ പല സ്ഥലങ്ങളില്‍ വെച്ചായിരുന്നു പീഡനം. ഭീക്ഷണിപ്പെടുത്തി തന്നെ നിരന്തരം പീഡിപ്പിച്ചതായും എതിര്‍ത്തപ്പോള്‍ ഭീഷണി തുടരുന്നതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ജോസ് ജോര്‍ജ് വീണ്ടും ഭീഷണിപ്പെടുത്തി പീഡനത്തിനു ശ്രമിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടുകാരോടു വിവരം തുറന്ന് പറഞ്ഞത്.

കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടതോടെയായിരുന്നു പെണ്‍കുട്ടി വീട്ടുകാരോട് എല്ലാം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് അന്വേഷണത്തോട് സഹകരിക്കാന്‍ പ്രതി തയ്യാറായിരുന്നില്ല. ശനിയാഴ്ചയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി പ്രമുഖരുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. എന്നാല്‍ പോലീസ് അന്വേഷണവുമായി മുന്നോട്ട പോയി.

ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇപ്പോഴും ബാഡ്മിന്റണ്‍ അക്കാദമിയിലെ പരിശീലകനാണ്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ കൂടിയായ ജോസ് ജോര്‍ജ് മുന്‍പ് തോമസ് കപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ അംഗവും ഇന്ത്യന്‍ മെന്‍സ് ഡബിള്‍സില്‍ മൂന്നാം റാങ്കുകാരനുമായിരുന്നു. ഇന്റര്‍നാഷനല്‍ ബാഡ്മിന്റന്‍ ഫെഡറേഷന്റെ (ബി ഡബ്ല്യു എഫ്) സ്ഥാപക പ്രസിഡന്റായ സര്‍ ജോര്‍ജ് തോമസിന്റെ നാമധേയത്തില്‍ അറിയപ്പെടുന്നതാണ് തോമസ് കപ്പ്. 1939ല്‍ അദ്ദേഹമാണ് ടൂര്‍ണമെന്റിന് നിര്‍ദേശിച്ചത്.

എന്നാല്‍ രണ്ടാം ലോക മഹായുദ്ധം കാരണം ആദ്യ തോമസ് കപ്പ് ടൂര്‍ണമെന്റ് നടന്നില്ല. ടെന്നിസിലെ ഡേവിസ് കപ്പ് പോലെ ടീം ആയി ബാഡ്മിന്റന്‍ കളിക്കുന്ന ടൂര്‍ണമെന്റ് ആണ് സര്‍ തോമസ് ലക്ഷ്യമിട്ടത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിലൊന്നാണ് ഈ കപ്പ്.

Tags:    

Similar News