കടയിൽ സ്ഥിരമായി മദ്യപിച്ചെത്തി ബഹളം; ബോധമില്ലാതെ വന്ന് ശല്യം; ഒടുവിൽ ഉടമയോട് പരാതി പറഞ്ഞതിൽ വിരോധം; കാസർകോട് യുവതിയെ കടക്കുള്ളിൽ കയറി തിന്നറൊഴിച്ച് തീകൊളുത്തി; ശരീരത്തിൽ അമ്പത് ശതമാനം വരെ പൊള്ളൽ; നില അതീവ ഗുരുതരം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
കാസർകോട്: കാസർകോട് യുവതിയെ കടക്കുള്ളിൽ കയറി തിന്നറൊഴിച്ച് തീകൊളുത്തി.മുൻവൈര്യാഗ്യം മൂലമാണ് പ്രതി യുവതിയെ ആക്രമിച്ചത് എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ 27-കാരിയുടെ നില അതി ഗുരുതരമായി തുടരുകയാണ്. പ്രതിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് ബേഡകത്ത് ആണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. പ്രതി യുവതിയുടെ കടയിൽ സ്ഥിരമായി മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.
യുവതിയെ കടക്കുള്ളിൽ കയറിയാണ് തിന്നർ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിൽ ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിത (27) പൊള്ളലേറ്റ് അതീവ ഗുരുതരമായി ചികിത്സയിൽ കഴിയുകയാണ്. ശരീരത്തിൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനായ തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) ആണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്നമുണ്ടാക്കുന്നത് രമിത, കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടതിലെ വലിയ വിരോധമാണ് ആക്രമിക്കാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നിലവിൽ പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് വ്യക്തമാക്കി.