ജിസ്‌മോളുടെ നടുവിന് മുകളിയായി മുറിപ്പാട്; കയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിൽ; രണ്ട് കുരുന്നുകളുടെയും ഉള്ളിൽ അണുനാശിനിയുടെ സാന്നിധ്യം; ഒടുവിൽ ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞ് ജീവനറ്റു; കോട്ടയത്തെ ഞെട്ടിച്ച ആത്മഹത്യയിൽ പോസ്റ്റ്മോർട്ടം പൂർത്തിയായി; മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി; അയർക്കുന്നത്തെ നൊമ്പരമായി ആ അമ്മയും മക്കളും!
കോട്ടയം: കോട്ടയം അയർക്കുന്നത്തെ ഞെട്ടിച്ച ആത്മഹത്യയിൽ യുവതിയുടേയും മക്കളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണകാരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. ജിസ്മോളുടെ പുറത്തും മുറിവുണ്ട്. മക്കൾ രണ്ട് പേരുടെയും ഉള്ളിൽ അണുനാശിനിയുടെ അംശവും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൂന്ന് മൃതദേഹവും പാലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കോട്ടയം ആർഡിഒയുടെ നേതൃത്വത്തിലാണ് ജിസ്മോളുടേയും മക്കളായ നേഹയുടേയും നോറയുടേയും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. ഏകദേശം നാലര മണിക്കൂറോളം നീണ്ട് നിന്നതായിരുന്നു നടപടി. പോസ്റ്റ്മോർട്ടത്തിലെ പ്രഥമിക വിവരം അനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണം. ജിസ്മോളുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. ജിസ്മോളുടെ നടുവിന് മുകളിയായി മുറിവേറ്റിട്ടുണ്ട്. മക്കൾ രണ്ട് പേരുടേയും ശരീരത്തിൽ അണുനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. ആറ്റിൽ ചാടുന്നതിന് മുമ്പ് ജിസ്മോൾ മക്കൾക്ക് വിഷം നൽകിയിരുന്നതായി ഇന്നലെ തന്നെ വിവരം ഉണ്ടായിരിന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെ പള്ളിക്കുന്ന് കടവിലെത്തി മക്കളുമായി മീനച്ചിലാറ്റില്‍ ചാടിയ അഡ്വ. ജിസ്‌മോള്‍ തോമസ്(34) നേരത്തേ വീട്ടില്‍വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ജീവനൊടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടുജോലിക്കാരിയെ പറഞ്ഞയച്ച ശേഷമായിരുന്നു ദാരുണ സംഭവം നടന്നത്. ഒടുവിൽ വീട്ടിൽ വെച്ച് ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് ജിസ്‌മോള്‍ രണ്ടുമക്കളെയും കൂട്ടി പള്ളിക്കുന്ന് കടവിലെത്തി മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു.
ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യയായ ജിസ്‌മോള്‍ തോമസ്, മക്കളായ നോഹ(5), നോറ(2) എന്നിവരാണ് മീനച്ചിലാറ്റില്‍ ചാടി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. പുഴയില്‍ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകി എത്തുന്ന നിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
രാവിലെ വീട്ടില്‍വെച്ച് കൈത്തണ്ടമുറിച്ചും മക്കള്‍ക്ക് വിഷംനല്‍കിയും ആത്മഹത്യാശ്രമം നടത്തിയ ജിസ്‌മോള്‍, ഇത് പരാജയപ്പെട്ടതോടെ സ്‌കൂട്ടറിലാണ് പള്ളിക്കുന്ന് കടവിൽ എത്തിയത്. ഇവരുടെ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ടനിലയില്‍ കണ്ടെത്തിയിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ജിസ്‌മോള്‍ തോമസ്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ ജിസ്‌മോളെ അലട്ടിയിരുന്നതായാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അയര്‍ക്കുന്നം പോലീസ് വ്യക്തമാക്കി.
മുത്തോലി പഞ്ചായത്ത് മുന്‍ അംഗമായിരുന്ന ജിസ്‌മോള്‍, 2019 - 2020 കാലയളവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിസ്‌മോളുടെ ഭര്‍ത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കുകയാണ്. സംഭവത്തില്‍ ഇതുവരേയും വ്യക്ത കൈവന്നിട്ടില്ല. ബന്ധുക്കളും നാട്ടുകാരും സംഭവത്തിന്റെ ഞെട്ടലാണ്. കുട്ടികള്‍ക്ക് വിഷം നല്‍കി കയ്യിലെ ഞെരമ്പ് മുറിച്ചാണ് പുഴയില്‍ ചാടിയത്. ഉച്ചക്ക് ഒരുമണിക്ക് മുമ്പാണ് പുഴയില്‍ ചാടിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി മറ്റു നടപടികള്‍ ചെയ്തുവരികയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക.
ഇന്ന് രാവിലെ ഭര്‍ത്താവിന്റെ അമ്മയ്ക്ക് അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ ആശുപത്രിയില്‍ പോയിരുന്നു. അവര്‍ എത്തുന്നതിന് മുമ്പാണ് ആത്മഹത്യ. കുടുംബപരമായോ വ്യക്തിപരമായോ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് അറിഞ്ഞിട്ടില്ല. സ്‌കൂട്ടറിലാണ് മൂവരും പുഴയുടെ കരക്കെത്തിയത്. ആഴമുള്ള സ്ഥലമായതിനാല്‍ പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അതീവ ഗുരുതരാവസ്ഥയിലാണ് മൂവരേയും കരക്കെത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
സ്‌കൂട്ടറില്‍ മക്കളുമായി എത്തിയ ജിസ്മോള്‍, മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവര്‍ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂര്‍ പേരൂര്‍ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ ആദ്യം കണ്ടത്. രണ്ടു കുട്ടികളെയും കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തി.
ഈ സമയത്ത് ജിസ്‌മോളെ ആറുമാനൂര്‍ ഭാഗത്തുനിന്നു നാട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരെയും ആശുപത്രിയില്‍ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയില്‍ കണ്ണമ്പുര ഭാഗത്തുനിന്ന് ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടര്‍ കണ്ടെത്തി. സ്‌കൂട്ടറില്‍ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കര്‍ പതിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.