ഭർത്താവിന്റെ മരണശേഷം ഹോട്ടൽ ജീവനക്കാരനോടൊപ്പം താമസം; ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ച് കലഹിക്കുന്നത് പതിവ് സംഭവം; പരസ്പരം തല്ലുപിടിക്കാറുണ്ടെന്നും നാട്ടുകാർ; 60-കാരന്റെ മരണത്തിൽ വൻ വഴിത്തിരിവ്; തലയ്ക്കടിച്ച് വീഴ്ത്തിയത് കൂടെ താമസിച്ച 71കാരി തന്നെ; നിർണായകമായത് പോസ്റ്റുമോർട്ടം റിപ്പോർട്ട്; നേമത്തേത് കൊലപാതകമെന്ന് തെളിയുമ്പോൾ!
തിരുവനന്തപുരം: കഴിഞ്ഞ ഒക്‌ടോബറിൽ ഒരു ഹോട്ടൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്. ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കേസിൽ ഇപ്പോൾ കൂടെ താമസിച്ചിരുന്ന 71 കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനെ പിന്നാലെയാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്.
നേമത്താണ് ഹോട്ടൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് മുതൽ സംഭവത്തിൽ സംശയങ്ങൾ മാത്രമായിരിന്നു. ഇപ്പോൾ കൊലപാതകമെന്ന് പോലീസ് തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിൻ്റെ(60) മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന വയോധികയെ നേമം പോലീസ് അറസ്റ്റ് ചെയ്തു. നേമം കുളക്കുടിയൂർക്കോണത്ത് മൂന്നുമാസം മുമ്പാണ് വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ അനന്തകൃഷ്ണ പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഇപ്പോൾ ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ തുടർന്നുള്ള അന്വേഷണത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരിയായിരുന്ന അമ്പലപ്പുഴ സ്വദേശിനി ശാന്തകുമാരി(71) യെ പോലീസ് പിടികൂടുകയായിരുന്നു. ഭർത്താവിന്റെ മരണശേഷം ശാന്തകുമാരി ഹോട്ടൽ ജീവനക്കാരനായ അനന്തകൃഷ്ണ പ്രസാദിനൊപ്പം കഴിഞ്ഞ പത്തുവർഷമായി കഴിയുകയായിരുന്നു. കഴിഞ്ഞ ഒക്‌ടോബർ ആറിനാണ് വാടകവീട്ടിൽ അനന്തകൃഷ്ണ പ്രസാദിനെ തലയ്ക്കു പരിക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. അന്ന് പോലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്തിരുന്നു.
പതിവായി മദ്യം കഴിക്കുമായിരുന്ന രണ്ടുപേരും തമ്മിൽ സംഭവദിവസം രാത്രി വഴക്കുണ്ടാവുകയും അനന്തകൃഷ്ണ പ്രസാദ് ശാന്തകുമാരിയെ മർദിക്കുകയും ചെയ്തതാണ് തുടക്കം. ഇതു പ്രതിരോധിക്കാൻ ശാന്തകുമാരി വിറകുകഷണം ഉപയോഗിച്ച് അനന്തകൃഷ്ണ പ്രസാദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. മരിച്ചത് എങ്ങനെ എന്നറിയില്ലന്നായിരുന്നു ശാന്തകുമാരിയുടെ മൊഴി. ബന്ധുക്കളാരും എത്താത്തതിനാൽ അനന്തകൃഷ്ണ പ്രസാദിന്റെ മൃതദേഹം കോർപ്പറേഷനാണ് ഏറ്റെടുത്തു സംസ്‌കരിച്ചത്.
ഇപ്പോൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചിരിക്കുകയാണ്. തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. അയൽവാസികളുടെ ഉൾപ്പടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പോലീസിൻ്റെ സംശയം ശാന്തകുമാരിയിലേക്ക് ഒടുവിൽ നീണ്ടത്. പതിവായി തർക്കം ഉണ്ടാകാറുണ്ടെന്നും പരസ്പരം മർദ്ദിക്കാറുണ്ടെന്നും സമീപവാസികൾ മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വാടക വീടൊഴിഞ്ഞുപോയ ശാന്തകുമാരിയെ കണ്ടെത്താൻ തിരച്ചിൽ നടത്തിയുമെങ്കിലും ഒരു സ്ഥലത്തും സ്ഥിരമായി നിൽക്കാത്ത ഇവരുടെ രീതികൾ വലി വെല്ലുവിളി സൃഷ്ട്ടിച്ചിരിന്നു.
ഒടുവിൽ ബാലരാമപുരത്തിന് സമീപം ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിന്തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാൻഡിലായ പ്രതിയെ തെളിവെടുപ്പിനായി ഇന്ന് കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു.