ഈ റിലേഷൻഷിപ്പ് ഇനി തുടരാൻ...താൽപ്പര്യമില്ല; എന്തെന്ന ചോദ്യത്തിന് മൗനം; ലിവിംഗ് ടുഗെദർ ബന്ധം അവസാനിപ്പിക്കാനും നിർബന്ധം; ഒടുവിൽ പിറന്നാൾ ദിനത്തിന് മുന്നേ അരുംകൊല; പങ്കാളിയെ ആശുപത്രിയിൽ നിന്നും പൊക്കി പോലീസ്

Update: 2025-04-13 12:23 GMT

ഡൽഹി: ലിവിംഗ് ടുഗെദർ ബന്ധം ഇനി തുടരാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ 20കാരിയെ അതിക്രൂരമായി കുത്തികൊലപ്പെടുത്തി യുവാവ്. ആക്രമണത്തിൽ വളരെ ഗുരുതരമായി പരിക്കേറ്റ് ആഴ്ചകളോളം ചികിത്സയിൽ കഴിഞ്ഞ 20കാരി മരിച്ചതിന് പിന്നാലെ ആത്മഹത്യാ ശ്രമം നടത്തി ചികിത്സയിലായിരുന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് 20 കാരി ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന 20കാരൻ അമിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിന് ശേഷം ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് ആശുപത്രി വിടാനൊരുങ്ങുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഏകദേശം ഒരു വർഷത്തിലേറെ നീണ്ട ലിവിംഗ് റിലേഷൻഷിപ്പിൽ ഇരുവർക്കുമിടയിൽ തർക്കങ്ങൾ പതിവായിരുന്നു. യുവാവുമായി തർക്കങ്ങൾ പതിവായതിനാൽ ബന്ധം തുടരാൻ ആഗ്രഹിച്ചില്ലെന്നാണ് ചികിത്സയ്ക്കിടെ യുവതി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. സാദർ ബസാറിലെ ഒരു തുണിക്കടയിലെ ജോലിക്കാരായിരുന്നു ഇവർ രണ്ട് പേരും. ഈ ബന്ധമാണ് ലിവിംഗ് ടുഗെദറിലേക്ക് നീണ്ടതെന്നാണ് യുവതിയുടെ ബന്ധുക്കൾ പൊലീസിനോട് വിശദമാക്കിയത്.

ഏപ്രിൽ ആറിന് ഡൽഹി കന്റോൺമെന്റ് പരിസരത്ത് വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. 20ാം പിറന്നാളിന് രണ്ട് ദിവസങ്ങൾ ശേഷിക്കെയായിരുന്നു യുവാവിന്റെ അക്രമം. ഇരുവരും തമ്മിൽ കിർബിക്ക് സമീപത്ത് വച്ച് തർക്കിക്കുന്നതും യുവാവിനെ മറികടന്ന് മുന്നോട്ട് നീങ്ങിയ 20കാരിയെ അമിത് പിന്നിൽ നിന്ന് കുത്തുന്നതുമടക്കമുള്ള ദൃശ്യങ്ങളിൽ സിസിടിവിയിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ വയറിൽ കുത്തിയാണ് യുവാവ് ആത്മഹത്യാശ്രമം നടത്തിയത്.

ബന്ധം തുടരുന്നില്ല എന്ന പെണ്‍കുട്ടിയുടെ തീരുമാനമാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. പെണ്‍കുട്ടിയുടെ കഴുത്തിലാണ് ഗുരുതര പരിക്കുകളേറ്റത്. അതിക്രമത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങളില്‍ യുവാവ് അതിക്രൂരമായി പെണ്‍ സുഹൃത്തിനെ കുത്തുന്നത് കാണാമായിരുന്നു. സ്വയം കുത്തി പരിക്കേല്‍പ്പിച്ച യുവാവ് സംഭവ സ്ഥലത്തുവെച്ച് തന്നെ ബോധരഹിതനായിരുന്നു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും അറിയിച്ചു.

Tags:    

Similar News