'ഡെയ് മിണ്ടാതെ നില്ലടാ...; വീട്ടിൽ പോടാ..;നിനക്ക് എന്താടാ.. ഇതൊക്കെ എന്റെ അനിയന്മാരാ..!!'; ചീത്തവിളിച്ചു കൊണ്ട് ഷർട്ടിന് പിടിച്ച് വലിച്ച് നിലത്തിട്ടു; മടൽ വെട്ടി തലയ്ക്കും മുതുകിലും കലി തീരുന്നതുവരെ അടി; ഒഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് യുവാക്കൾ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
തിരുവനന്തപുരം: അസഭ്യ വാക്കുകൾ മൊഴിഞ്ഞ് ഷർട്ടിന് പിടിച്ച് വലിച്ച് നിലത്തിട്ട് യുവാക്കൾ. മടൽ വെട്ടി തലയ്ക്കും മുതുകിലുമെല്ലാം കലി തീരുന്നതുവരെ അടിച്ചു. ഒഴിഞ്ഞ പറമ്പിൽ മധ്യവയസ്‌കൻ നേരിട്ടത് ക്രൂര പീഡനം. തിരുവനന്തപുരം ചെമ്പഴന്തിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഗാന്ധിപുരം സ്വദേശിയായ അഡ്വൻ ദാസിനെയാണ് യുവാക്കൾ സംഘം ചേർന്ന് മർദിച്ചത്. സംഭവത്തിൽ മൂന്ന് പേരെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. നിതിൻ, അജിൻ, ഷിജിൻ എന്നിവരാണ് പിടിയിലായത്. മദ്യപാനം ചോദ്യം ചെയ്തതിനാണ് യുവാക്കൾ മർദിച്ചതെന്ന് അഡ്വൻ ദാസ് ആരോപിക്കുന്നു.
ആഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. യുവാക്കൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പ്രചരിച്ചത്. തുടർന്ന് അഡ്വൻ ദാസ് കഴക്കൂട്ടം പോലീസിൽ പരാതിയുമായെത്തി. മണിക്കൂറുകൾക്കുള്ളിലാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന യുവാക്കളെ പൊലീസ് പിടികൂടിയത്.
മദ്യപിച്ചുകൊണ്ടിരുന്ന യുവാക്കൾ അഡ്വൻ ദാസിനോട് പണം ആവശ്യപ്പെടുകയും തരില്ലെന്ന് പറഞ്ഞപ്പോൾ മർദിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. പ്രചരിക്കപ്പെട്ട വീഡിയോകളിൽ അതിക്രൂരമായി യുവാക്കൾ വ്യദ്ധനെ മർദിക്കുന്നത് കാണാം. അടി കൊണ്ട് അവശനിലയിലാണ് വീട്ടിലെത്തിയതെന്നും തന്റെ സ്വർണമാല യുവാക്കൾ എടുത്തിരുന്നെന്നും അഡ്വിൻ ദാസ് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഇനി ഒരാളെ കൂടി പിടികൂടാൻ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
അഡ്വിന്‍ലാസിനോട് മദ്യലഹരിയിലായിരുന്ന യുവാക്കൾ പണം ചോദിച്ചുവെന്നും. കൊടുക്കാത്തതിനാല്‍ കഴുത്തിലുണ്ടായിരുന്ന മാലയ്ക്കായി ഇവര്‍ പിടിവലി നടത്തി. തുടര്‍ന്ന് മാലയും പണവും കവര്‍ന്ന ശേഷം മര്‍ദ്ദിച്ചെന്നാണ് അഡ്വിന്‍ ലാസ് പറയുന്നത്. മാലയ്ക്കുവേണ്ടിയുള്ള പിടിവലിയില്‍ ഇയാളുടെ കഴുത്തിന് മുറിവേറ്റു.
തറയിലിട്ട് ചവിട്ടുന്നതും ചെരുപ്പും മടലും ഉപയോഗിച്ച് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റാരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ക്രൂരമര്‍ദ്ദനത്തിന്റെ വിവരം പുറം ലോകം അറിയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.