ചെങ്കല്‍ ക്വാറിക്ക് സമീപം യുവാവിന്റെ മൃതദേഹം; അപകടമെന്ന് പ്രാഥമിക നിഗമനം; പോലീസ് അന്വേഷണം ആരംഭിച്ചു
പാലക്കാട്: ആനക്കര ചെങ്കല്‍ ക്വാറിക്ക് സമീപം 30 അടിയോളം താഴ്ചയിലുള്ള പ്രദേശത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. താണിക്കുന്ന് സ്വദേശിയായ മിഥുന്‍ മനോജ് (32) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂടല്ലൂര്‍ പ്രദേശത്തെ ആളൊഴിഞ്ഞ ക്വാറിയുടെ അരികിലാണ് മൃതദേഹം കണ്ടത്. കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം കടന്നത്. സമീപത്തു നിന്നും യുവാവിന്റെ ബൈക്കും ചെരിപ്പുകളും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച സുഹൃത്തിനൊപ്പമെത്തിയ മിഥുന്‍, കുടിവെള്ളം വാങ്ങാനായി പോയതിനു ശേഷം കാണാതാകുകയായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമല്ലെങ്കിലും അപകടം തന്നെയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.