വിരമിച്ച ജഡ്ജിയുടെ പേരില്‍ അഭിഭാഷകന് സന്ദേശമയച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം; ഫേസ്ബുക്ക് അക്കൗണ്ട് വഴി ആവശ്യപ്പെട്ടത് 25,000 രൂപ; പോലീസില്‍ പരാതി; കേസെടുത്ത് അന്വേഷണം ആരംഭിച്ചു
തിരുവന്തപുരം: വിരമിച്ചിയുടെ ജഡ്ജിയുടെ പേരില്‍ അഭിഭാഷകന് സന്ദേശമയച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം. 25,000 രൂപ ആവശ്യപ്പെട്ട് അഭിഭാഷകന് ഫേസ്ബുക്കിലൂടെ സന്ദേശം അയക്കുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി അഭിഭാഷകനായ നെയ്യാറ്റിന്‍കര നാഗരാജുവിന്റെ ഫേസ്ബുക്ക് മെസ്സഞ്ചറിലേക്കാണ് സന്ദേശം വന്നത്. വിരമിച്ച വിജിലന്‍സ് കോടതി ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു സന്ദേശം.
സുഹൃത്തിന് അത്യാവശ്യമായി പണം ആവശ്യമുണ്ടെന്നും 25,000 രൂപ താന്‍ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചുനല്‍കണം എന്നുമായിരുന്നു സന്ദേശം. തന്റെ കൈയില്‍ പണമില്ലെന്നു പറഞ്ഞപ്പോള്‍ മറ്റാരോടേങ്കിലും വാങ്ങിനല്‍കാമോ എന്നും ചോദിച്ചു. അടുത്ത ദിവസം മെസ്സഞ്ചറിലൂടെ തന്നെ ഇത്തരത്തില്‍ പണം ചോദിച്ച് ഒരു സന്ദേശം വന്നിരുന്നുവെന്ന് നാഗരാജു പറയുമ്പോഴാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാതായി ജഡ്ജി മനസിലാക്കുന്നത്. തുടര്‍ന്ന് ഇരുവരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.