നീ മാലാഖയെന്ന് വാഴ്ത്തല്‍; യുവതിയുടെ ശരീര ഭാഗങ്ങളെ കുറിച്ച് വര്‍ണ; ലൈംഗിക ചുവയോടെ സംസാരം; വീണ് പരിക്ക് പറ്റി ആശുപത്രിയില്‍ ആയപ്പോള്‍ നിനക്കുള്ള ആദ്യ ഡോസാണിത് എന്ന് ഭീഷണി സന്ദേശവും; മുക്കത്ത് പിടിയിലായ ഹോട്ടലുടമ ദേവദാസിന്റെ വാട്‌സാപ്പ് ചാററുകളില്‍ നിറയെ വില്ലത്തരം
ദേവദാസിന്റെ വാട്‌സാപ്പ് ചാററുകളില്‍ നിറയെ വില്ലത്തരം
കോഴിക്കോട്: മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവത്തില്‍ ഹോട്ടലുടമയായ ദേവദാസ് അപമര്യാദയായി പെരുമാറിയതിന്റെ കൂടുതല്‍ തെളിവുകള്‍ കിട്ടി. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദുരുദ്ദേശ്യത്തോടെയല്ല യുവതിയുടെ അടുത്തെത്തിയതെന്നുമാണ് ദേവദാസ് നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍, ഇയാള്‍ നിരന്തരം യുവതിയോട് അപമര്യാദയായി പെരുമാറുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തതായി തെളിവുകള്‍ കിട്ടി.
പീഡനശ്രമത്തിന് ശേഷം സങ്കേതം ഹോട്ടലുടമ ദേവദാസ് യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ലൈംഗിക താല്‍പര്യങ്ങളും ശരീര വര്‍ണനയും നടത്തി ഇയാള്‍ ജീവനക്കാരിക്ക് വാട്‌സാപ്പ് വഴി സന്ദേശങ്ങളും അയച്ചിരുന്നു. മോശമായ പെരുമാറ്റത്തിന് പലവട്ടം ഇയാള്‍ മാപ്പ് പറയുന്ന സന്ദേശങ്ങളുമുണ്ട്. യുവതി പരിക്കു പറ്റി ആശുപത്രിയിലായ ശേഷമാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്. 'നിനക്കുള്ള ആദ്യ ഡോസാണിത്' എന്നായിരുന്നു ഭീഷണി.
പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവയ്ക്കുന്നതായി യുവതി അറിയിച്ചു. ഇതോടെയാണ് ക്ഷമാപണം നടത്തി സന്ദേശങ്ങള്‍ അയച്ചത്. തന്റെ ഭാഗത്തുനിന്നും ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്ന് ദേവദാസ് ഉറപ്പു നല്‍കി. ബിസിനസ് ബന്ധങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അവസാനമായി ഒരവസരം നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. കടമായി നല്‍കിയ പണം തിരിച്ചയക്കരുത്. 'നീ സങ്കേതത്തിലെ മാലാഖ' ആണെന്നും വാട്‌സാപ്പ് സന്ദേശത്തിലുണ്ട്. യുവതിയുടെ ശരീരഭാഗങ്ങളെക്കുറിച്ചും ഇയാള്‍ വര്‍ണനകള്‍ നടത്തുന്നുണ്ട്. മോശമായ പെരുമാറ്റവും സന്ദേശങ്ങളും ഉണ്ടാവരുതെന്ന് യുവതി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും സന്ദേശങ്ങളില്‍ വ്യക്തമാണ്.
ദേവദാസില്‍ നിന്നുള്ള ശല്യം ഏറിയതോടെയാണ് യുവതി ഇക്കാര്യം ഇയാളുടെ ഭാര്യയെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് ദേവദാസും ജീവനക്കാരും ഭീഷണിയുമായി താമസസ്ഥലത്ത് എത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്നാണ് യുവതി രക്ഷപ്പെടാനായി ഒന്നാം നിലയില്‍ നിന്ന് ചാടിയതും ഗുരുതരമായി പരുക്കേറ്റതും.
ഒളിവില്‍ പോകുന്നതിനിടെ കുന്നംകുളത്ത് വച്ച് പിടിയിലായ ദേവദാസ് റിമാന്‍ഡിലാണ്. ദേവദാസിന്റെ കൂട്ടാളികളായ രണ്ട് ജീവനക്കാര്‍ കീഴടങ്ങി. സുരേഷ്, റിയാസ് എന്നിവരാണ് താമരശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. നട്ടെല്ലിനു പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.