വ്യാ​പാ​രിയായ യുവാവിനെ കാണാനില്ല; പരാതിയുമായെത്തിയ അമ്മയെ പൊലീസ് ഭീക്ഷണിപ്പെടുത്തി തി​രി​ച്ച​യച്ചു; പിന്നാലെ സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേധം; ഗതികെട്ട് പൊലീസ് അന്വേഷണത്തിനിറങ്ങി; ഒടുവിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം; യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ; പ്രതി പിടിയിൽ

Update: 2024-12-05 05:35 GMT

മം​ഗ​ളൂ​രു: കർണാടകയിലെ ബി​ല്ലി​നെ​ലെയിൽ യു​വ വ്യാ​പാ​രി​യു​ടെ കൊലപാതകം തെളിഞ്ഞത് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ ക​ഡ​ബ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബി​ല്ലി​നെ​ലെ മു​ഗ്ളി​ബ​ജ​ലു​വ് സ്വദേശിയായ ക​ർ​ട്ട​ൻ വ്യാ​പാ​രിയാണ് സ​ന്ദീ​പ് (29) ആണ് കൊല്ലപ്പെട്ടത്. കാണാതായ സ​ന്ദീ​പി​ന്റെ മൃതദേഹം കു​ക്കെ സു​ബ്ര​ഹ്മ​ണ്യ റോ​ഡി​ൽ വ​ന​ത്തി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ട്ട​ന​ഡ ചെ​ണ്ടെ​ഹി​തി​ലു​വി​ലെ പ്ര​തീ​ഖി​നെ (31) പൊ​ലീ​സ് പ്രതിഷേധത്തെ തുടർന്ന് അ​റ​സ്റ്റ് ചെ​യ്തു.

സ​ന്ദീ​പി​നെ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വൈ​കി​പ്പി​ച്ചു, കൂ​ട്ടു പ്ര​തി​ക​ളെ തി​ര​യു​ന്നി​ല്ല എ​ന്നീ ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നാ​ട്ടു​കാ​ർ നടത്തിയ പ്ര​തി​ഷേ​ധത്തിനൊടുവിലായിരുന്നു പൊലീസ് നടപടി സ്വീകരിച്ചത്. ക​ഴി​ഞ്ഞ മാ​സം 27നാ​ണ് സ​ന്ദീ​പി​നെ കാ​ണാ​താ​യ​ത്. മു​ർ​ഡ​ലി​ൽ വി​ന​യ് എ​ന്ന​യാ​ളു​മാ​യി ചേ​ർ​ന്ന് സന്ദീപ് വ്യാ​പാ​രം ചെ​യ്തിരുന്നു. വിനയ് നൽകിയ വിവരമാണ് സന്ദീപിൻറെ കൊലപാതകത്തിൽ നിർണായകമായത്. പ്ര​തീ​ഖു​മൊ​ത്താ​ണ് ഒ​ടു​വി​ൽ ക​ണ്ട​തെ​ന്ന് വി​ന​യ് സ​ന്ദീ​പി​ന്റെ ബ​ന്ധു​ക്ക​ളെ അ​റി​യിക്കുകയായി​രു​ന്നു. സ​ന്ദീ​പി​നെ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കാ​ൻ ചെ​ന്ന മാ​താ​വി​നെ പൊ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി തി​രി​ച്ച​യ​ച്ചെ​ന്നും ആരോപണമുണ്ട്.

കു​ടും​ബം പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മൂ​ന്നാം ദി​വ​സമാണ് പൊലീസ് കേ​സ് ര​ജി​സ്റ്റ​ർ ചെയ്തത്. പി​ന്നാ​ലെ പ്ര​തീ​ഖി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു. സ​ന്ദീ​പി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച​താ​യി ഇയാൾ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. തുടർന്ന് പ്രതിയുമായി പൊലീസ് മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തെത്തി. വ​ന​ത്തി​ൽ മൃ​ത​ദേ​ഹം ഒളിപ്പിച്ച സ്ഥലം പ്രതി പൊ​ലീ​സി​ന് കാ​ണി​ച്ചു കൊ​ടു​ത്തു.

അ​തേ​സ​മ​യം, പ്ര​തീ​ഖി​ന് ഒ​റ്റ​ക്ക് കൊ​ല ന​ട​ത്തി മൃ​ത​ദേ​ഹം വ​ന​ത്തി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കു​ടും​ബ​വും നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തുകയായിരുന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ സം​ഘ​ടി​ച്ച നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​യും ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചു. സ​ന്ദീ​പി​നെ കാ​ണാ​താ​യ മു​ത​ൽ കു​ടും​ബം സ​മീ​പി​ച്ചി​ട്ടും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റോ അം​ഗ​ങ്ങ​ളോ സ​ഹാ​യ​മോ സ​ഹ​ക​ര​ണ​മോ ന​ൽ​കി​യി​ല്ലെന്നും, കേസിലെ കൂ​ട്ടു​പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അവർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

Similar News