അയൽക്കാരനുമായി പ്രണയം മൊട്ടിട്ടു; നേരിട്ട് കണ്ടും കറങ്ങി നടന്നും മരം ചുറ്റി പ്രേമം; വീട്ടിൽ പൊക്കി എതിർത്തിട്ടും യുവതി ബന്ധം തുടർന്നു; ഗതികെട്ട് താൽപര്യമില്ലാത്ത ആളിനോടൊപ്പം കെട്ടിച്ചുവിട്ടിട്ടും രക്ഷയില്ല; വിരുന്നിനെത്തിയപ്പോൾ കാമുകനൊപ്പം യുവതി ചെയ്തത്; പിന്നാലെ നാടിനെ നടുക്കി അരുംകൊല; ഉത്തർപ്രദേശിൽ നടന്നത്!

Update: 2025-01-03 11:01 GMT

ഭാഗ്പത്: പ്രണയിക്കുന്നതിനിടയിൽ വീട്ടിൽ ബന്ധത്തിനെകുറിച്ച് അറിയുമ്പോൾ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. അതിൽ നിന്നും രക്ഷ നേടാൻ വീട്ടുകാർ അവരുടെ മക്കളെ പെട്ടെന്ന് കല്യാണം കഴിപ്പിച്ചുവിടും. അങ്ങനെയൊരു സംഭവമാണ് ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്. പക്ഷെ കല്യാണത്തിനുശേഷം നടന്നത് ഞെട്ടിപ്പിക്കുന്ന ഒരു കൊലപാതകമാണ്.

യുവതിയുടെ പ്രണയം വീട്ടുകാർ എതിർത്തു. പിന്നാലെ താൽപര്യമില്ലാത്ത യുവാവിന് വിവാഹം ചെയ്തു നൽകി. ശേഷം വിരുന്നിനെത്തിയപ്പോൾ കാമുകനൊപ്പം ഒളിച്ചോടിയ 22 കാരിയെ അതിദാരുണമായി കൊലപ്പെടുത്തി സഹോദരനും ഭർത്താവും. ഉത്തർപ്രദേശില ഭാഗ്പതിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ബുധനാഴ്ചയാണ് 22 കാരിയായ സുമൻ കുമാരിയെ ഭർത്താവും സഹോദനും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബിനൌലി സ്വദേശിയാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.

22കാരിയുടെ കാമുകൻ നീരജ് കുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തു. സംഭവത്തേക്കുറിച്ച് ബിനൌലി പോലീസ് പറയുന്നത് ഇങ്ങനെ... നീരജ് കുമാറും 22കാരിയും അയൽവാസികളായിരുന്നു. ഏറെക്കാലമായി ഇവർ തമ്മിൽ പ്രണയത്തിൽ ആയിരിന്നു.പക്ഷെ ഈ ബന്ധത്തിന് യുവതിയുടെ വീട്ടുകാർ എതിർത്തിരുന്നു.

കഴിഞ്ഞ വർഷം നവംബർ 23ന് യുവതിയുടെ എതിർപ്പ് മറികടന്ന് ഹരിയാന സ്വദേശിയായ 28കാരൻ കൃഷ്ണ യാദവിന് വീട്ടുകാർ യുവതിയെ വിവാഹം ചെയ്തു നൽകുകയായിരുന്നു. വിവാഹത്തിന് ശേഷം കഴിഞ്ഞ മാസമാണ് ബിനൌലിയിലേക്ക് ഡിസംബർ 29ന് യുവതിയും ഭർത്താവും വിരുന്നുവന്നു. വീട്ടുകാർ പുറത്തുപോയ സമയത്ത് യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.

എന്നാൽ യുവതിയുടെ വീട്ടുകാർ 22കാരിയുടെ കാമുകന്റെ വീട്ടിലെത്തി മകളെ തിരിച്ചു കൊണ്ടുപോവുകയായിരുന്നു. ജനുവരി 1 രാത്രി യുവതിയുടെ വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ട യുവാവ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ശേഷം പോലീസ് എത്തിയപ്പോഴേയ്ക്കും യുവതിയെ സഹോദരനും ഭർത്താവും മറ്റ് രണ്ട് പേരും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം സമീപത്തെ പാടത്ത് തള്ളുകയായിരിന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News