രണ്ടു കസേരയും ഒരു മേശയുമിട്ടാൽ കോടതി മുറി സെറ്റ്; ഇഷ്ട്ടം ഭൂമി സംബന്ധമായ കേസുകളോട് മാത്രം; വ്യാജ വിധികള്‍ പുറപ്പെടുവിപ്പിക്കുന്നതാണ് രീതി; പണം കൈപറ്റി ഇടപാടുകാരെ ഹാപ്പിയാക്കും; കോടതിക്ക് അഞ്ച് വർഷത്തിലേറെ പഴക്കം; 'വ്യാജ കോടതി മുറി' കണ്ട് ഞെട്ടി പോലീസ്; ഭയങ്കരം തന്നെയെന്ന് നാട്ടുകാർ..!

Update: 2024-10-22 15:52 GMT

ഗുജറാത്ത്: വ്യാജന്മാരും, കുറ്റകൃത്യങ്ങളും ഓരോ ദിവസവും കൂടി വരുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഓരോ ദിവസവും വ്യത്യസ്തമായ തട്ടിപ്പുകളാണ് ഗുജറാത്തിൽ നടക്കുന്നത്. വ്യാജ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ നടാക്കാറുള്ള തട്ടിപ്പുകളും വ്യാപകമാണ്. അതുപോലെ പോലീസിനെയും നാട്ടുകാരെയും ഒന്നടങ്കം ഞെട്ടിച്ച ഒരു തട്ടിപ്പാണ് ഗുജറാത്തിൽ നടന്നിരിക്കുന്നത്.

ഒരു 'വ്യാജ കോടതി മുറി'യെ കുറിച്ചുള്ള സംഭവമാണ് നടന്നിരിക്കുന്നത്. കക്ഷികളെ ഇവരുടെ വ്യാജ കോടതിയിലേക്ക് വിളിച്ച് വരുത്തിയാണ് കേസുകൾ പരിഗണിക്കുന്നത്. ശേഷം കക്ഷികൾക്ക് അനുകൂലമായ വിധത്തിൽ കേസുകൾ പരിഹരിച്ചതായി വ്യാജ ഉത്തരവ് ഇറക്കും. ഇതാണ് ഇവരുടെ പതിവ് രീതി. അതുപോലെ കേസുകൾക്കായി കക്ഷികളുടെ കൈയിൽ നിന്നും വൻ തുക വാങ്ങുകയും ചെയ്യും. ഇതുവരെ ഇവർ തീർപ്പാക്കിയ പത്ത് കേസുകളുടെ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഈ വ്യാജ കോടതിയിൽ ഗുമസ്തന്മാരും പരിചാരകരുമെല്ലാം ഉണ്ടായിരുന്നു. അതാണ് ഇതിലെ ഏറെ രസകരമായ സംഭവം. കഴിഞ്ഞ അഞ്ച് വർഷത്തിലേറെ ഈ കോടതിക്ക് പഴക്കം ഉണ്ട്. ജഡ്ജി മോറിസ് സാമുവൽ ക്രിസ്ത്യൻ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇവർ ഭൂമിതർക്ക കേസുകൾ മാത്രമേ എടുക്കാറുള്ളൂവെന്നും പോലീസ് പറയുന്നു.

സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ, ഭൂമി സംബന്ധമായ കേസുകളിൽ ഇടപാടുകാരെ ഹാപ്പിയാക്കി അനുകൂലമായി വ്യാജ വിധികള്‍ പുറപ്പെടുവിച്ചാണ് മൗറീസ് സാമുവൽ ക്രിസ്റ്റ്യന്‍ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ അഞ്ചര വർഷത്തോളമായി ഇയാൾ അഹമ്മദാബാദിൽ വ്യാജ കോടതി നടത്തുകയായിരുന്നു.

സിറ്റി സിവില്‍ കോടതിയിലാണ് മൗറീസ് സാമുവലിന്‍റെ കോടതി മുറിയും പ്രവര്‍ത്തിച്ചിരുന്നത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളുമായി കോടതിയിലേക്ക് എത്തുന്നവരെയായിരുന്നു പ്രധനമായും ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്.

കേസ് തീര്‍പ്പാക്കാനായി ഒരു നിശ്ചിത തുക പരാതിക്കാരില്‍ നിന്നും ഇയാള്‍ കൈപറ്റിയിരുന്നെന്നും പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കോടതി ഔദ്യോഗികമായി നിയമിച്ച മധ്യസ്ഥനാണ് താനെന്ന് പരാതിക്കാരെ പരിചയപ്പെടത്തിക്കൊണ്ടായിരുന്നു ഇയാളുടെ തട്ടിപ്പ് രീതിയെന്ന് പോലീസ് പറയുന്നു.

താക്കൂർ ബാപ്പുജി ചാനാജിയും അഹമ്മദാബാദ് കലക്‌ടറും ഉൾപ്പെട്ട ഒരു ഭൂമി തർക്കത്തിലും ഇയാള്‍ സ്വയം മധ്യസ്ഥത വഹിക്കാൻ രംഗത്തിറങ്ങി. അഹമ്മദാബാദിലെ പാൽഡിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധിച്ച് അദ്ദേഹം നിയമവിരുദ്ധ ഉത്തരവുകൾ പുറപ്പെടുവിക്കുകയുമായിരുന്നു.

ഇതിന് പിന്നാലെയാണ് സിറ്റി സിവിൽ കോടതി രജിസ്ട്രാറുടെ പരാതിയില്‍ മൗറീസ് സാമുവല്‍ പോലീസ് വലയിൽ കുടുങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഇതിനു പിന്നിൽ വേറെ ആരെങ്കിലും പ്രവർത്തിച്ചിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    

Similar News