പി വി അന്‍വര്‍ പുറത്തേക്ക്; റിലീസിങ് ഓര്‍ഡര്‍ ജയിലിലെത്തി; ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസില്‍ നടപടി തുടര്‍ന്ന് പോലീസ്; അന്‍വറിന്റെ അടുത്ത അനുയായി ഇ എ സുകുവിനെ നിലമ്പൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തു
പി വി അന്‍വര്‍ പുറത്തേക്ക്; റിലീസിങ് ഓര്‍ഡര്‍ ജയിലിലെത്തി
നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അന്‍വര്‍ ഉടന്‍ ജയില്‍ മോചിതനാകും. എംഎല്‍എയ്ക്ക് നേരത്തെ നിലമ്പൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. റിലീസിങ് ഓര്‍ഡര്‍ മെയിലില്‍ ജയിലില്‍ എത്തിയതായി ജയില്‍സൂപ്രണ്ട് അറിയിച്ചു.
നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിധി സ്വാഗതാര്‍ഹമെന്നും ഇന്ന് തന്നെ ജയിലില്‍ നിന്നിറക്കാന്‍ ശ്രമിക്കുമെന്നും അന്‍വറിന്റെ സഹോദരന്‍ മുഹമ്മദ് റാഫി പ്രതികരിച്ചിരുന്നു. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
പൊലീസിന്റെ കസ്റ്റഡി ആവശ്യം തള്ളിക്കളയുകയാണുണ്ടായത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിങ്ങനെയൊണ് ഉപാധികള്‍.
അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് ഇന്നലെ രാത്രി നിലമ്പൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പി വി അന്‍വറിന്റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പി വി അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
അതേ സമയം ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ വീണ്ടും അറസ്റ്റിന് ശ്രമം. പി.വി. അന്‍വര്‍ എം.എല്‍.എയ്ക്ക് ജാമ്യം ലഭിക്കുന്നതിന് തൊട്ടുമുമ്പാണ് മറ്റൊരു ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) നേതാവായ ഇ.എ. സുകുവിനെ കസ്റ്റിഡിയില്‍ എടുത്തത്. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിയായ ഇ.എ. സുകു അന്‍വറിന്റെ അടുത്ത അനുയായിയാണ്.
വഴിക്കടവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് സുകു. വഴിക്കടവ് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം സമരയാത്ര നടക്കുന്ന സമയത്തും അന്‍വറിനൊപ്പം സജീവമായി ഉണ്ടായിരുന്ന ആളാണ് ഇ എ സുകു. പി.വി. അന്‍വര്‍ അടക്കം 11 പേരാണ് കേസിലെ പ്രതികള്‍. അതില്‍ എം.എല്‍.എയെക്കൂടാതെ മറ്റ് നാലുപേരെയാണ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. നേരത്തെ അറസ്റ്റുചെയ്യാത്ത ആറുപേരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായ സുകു.
ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് അന്‍വറിന്റെ നേതൃത്വത്തിലെത്തിയ ഡി.എം.കെ. പ്രവര്‍ത്തകര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചത്. പൂട്ടുതകര്‍ത്ത് ഉള്ളില്‍ക്കയറി സാധനസാമഗ്രികള്‍ നശിപ്പിച്ചതിന്റെപേരില്‍ എം.എല്‍.എ.യെ ഒന്നാംപ്രതിയാക്കി കേസെടുത്തിരുന്നു.
രാത്രി 11.30 ഓടെ നിലമ്പൂര്‍ ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് തവനൂര്‍ ജയിലിലേക്ക് മാറ്റി. തിങ്കളാഴ്ച അന്‍വറിന് നിലമ്പൂര്‍ കോടതി ജാമ്യം നല്‍കിയിരുന്നു.