പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോള്‍ മുതല്‍ ലൈംഗിക ചൂഷണം; ആണ്‍സുഹൃത്ത് പീഡിപ്പിച്ചു; സുഹൃത്തുക്കള്‍ക്ക് കൈമാറി; അഞ്ചു വര്‍ഷത്തിനിടെ 60ലേറെ പേര് ലൈംഗിക പീഡനത്തിന് ഇരയാക്കി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി; 40 പ്രതികള്‍ക്കെതിരെ പോക്സോ കേസ്
പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 40 പ്രതികള്‍ക്കെതിരെ പോക്സോ കേസ്
പത്തനംതിട്ട: പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിയെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അറുപതിലേറെ പേര് ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നു പരാതി. ശിശുക്ഷേമ സമിതിയോടു പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ 40 പ്രതികള്‍ക്കെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തു. ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണ്.
പെണ്‍കുട്ടിക്ക് 13 വയസുള്ളപ്പോള്‍ മുതല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെ പേര് ലൈംഗിക ചൂഷണിത്തിനിരയാക്കിയെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ 62 പ്രതികളുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോള്‍ മുതല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അറുപതിലേറെ പ്രതികള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് വിവരം. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ പ്രതികളുണ്ടാകാനാണു സാധ്യതയെന്നു പൊലീസ് പറഞ്ഞു.