സ്‌നേഹബന്ധത്തില്‍നിന്നു പിന്‍മാറിയതിന് യുവതിയെ വീട്ടില്‍ക്കയറി വെട്ടിയ സംഭവം; അറസ്റ്റിലായ ആണ്‍സുഹൃത്ത് റിമാന്‍ഡില്‍

സ്‌നേഹബന്ധത്തില്‍നിന്നു പിന്‍മാറിയതിന് യുവതിയെ വീട്ടില്‍ക്കയറി വെട്ടിയ സംഭവം; അറസ്റ്റിലായ ആണ്‍സുഹൃത്ത് റിമാന്‍ഡില്‍

Update: 2025-02-09 02:57 GMT

നെയ്യാറ്റിന്‍കര: യുവതിയെ വീട്ടില്‍ക്കയറി വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത ആണ്‍സുഹൃത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. കൊടങ്ങാവിള, കോട്ടപ്പുറം, കരയ്ക്കാട്ടുവിള വീട്ടില്‍ സച്ചു എന്നുവിളിക്കുന്ന വിപിന്‍(30) ആണ് റിമാന്‍ഡിലായത്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം യുവാവിനോട് സ്‌നേഹബന്ധത്തില്‍നിന്നു പിന്‍മാറണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് വെട്ടിപ്പരിക്കേല്‍പിക്കാന്‍ ഇടയാക്കിയതെന്ന് പ്രതി പോലീസിനോടു വ്യക്തമാക്കി.

വെണ്‍പകല്‍, പ്ലാമുടുമ്പ്, പുത്തന്‍വീട്ടില്‍ ശ്രീകണ്ഠന്‍നായരുടെയും പ്രസന്നകുമാരിയുടെയും മകള്‍ സൂര്യഗായത്രി(28)യെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വിപിന്‍ വെട്ടുകത്തികൊണ്ടു ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ചത്. സൂര്യയുമായുള്ള ബന്ധത്തില്‍നിന്നു പിന്‍മാറണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രതി നേരത്തെയും യുവതിയുടെ വീട്ടിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. വിപിന്‍ ടിപ്പര്‍ ലോറി ഡ്രൈവറാണ്.

സൂര്യയും വിപിനും വര്‍ഷങ്ങളായി സ്‌നേഹത്തിലായിരുന്നു. ഇരുവരും വേറെ വിവാഹം കഴിച്ചിരുന്നെങ്കിലും പ്രണയ ബന്ധം തുടര്‍ന്നതോടെ ബന്ധം തകര്‍ന്നു. വിപിനുമായുള്ള ബന്ധം അറിഞ്ഞ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഇക്കാരണത്താല്‍ പ്രതിയുടെ ഭാര്യയും പിണങ്ങിപ്പോയിരുന്നു. കരമനയിലെ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീന്‍ ജീവനക്കാരിയാണ് യുവതി.

വെള്ളിയാഴ്ച ഉച്ചയോടെ വീടിന്റെ ടെറസില്‍ തുണിവിരിച്ചുകൊണ്ടിരുന്ന സൂര്യഗായത്രിയെ വെട്ടുകത്തികൊണ്ടു വെട്ടുകയായിരുന്നു പ്രതി. വെട്ടേറ്റുവീണ യുവതിയെ പ്രതിതന്നെയാണ് ബൈക്കിന്റെ പിന്നിലിരുത്തി ആശുപത്രിയിലെത്തിച്ചത്.

പിന്നീട് അവിടെനിന്നു മുങ്ങിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവതി അപകടനില തരണംചെയ്തതായി പോലീസ് അറിയിച്ചു.

Tags:    

Similar News