ഹോംസ്‌റ്റേയില്‍ തര്‍ക്കം തുടര്‍ന്നു; കൂട്ടുകാരുമായി ജംഗ്ഷനിലെത്തിയപ്പോള്‍ മൂര്‍ച്ഛിച്ചു; വഷളാകാതിരിക്കാന്‍ രണ്ടു പേരേയും പറഞ്ഞു വിട്ടെങ്കില്‍ ഫോണില്‍ പ്രകോപനം തുടര്‍ന്നു; വെല്ലുവിളി ഏറ്റെടുത്ത് വീണ്ടും വന്നത് കത്തികുത്തായി; ആ കൊലപാതകി കോളേജിലെ പ്രശ്‌നക്കാരന്‍; മിസോറമുകാരനെ കൊന്നത് മിസോറാമുകാരന്‍; നെടുമ്പറമ്പില്‍ സംഭവിച്ചത്
തിരുവനന്തപുരം: കിളിമാനൂരില്‍ സീനിയര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ ജൂനിയര്‍ കുത്തി കൊലപ്പെടുത്തിയത് പരസ്പരമുള്ള വെല്ലുവിളിക്കൊടുവില്‍. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് എല്ലാം സംഭവിച്ചത്. എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. നഗരൂര്‍ രാജധാനി എന്‍ജിനീയറിങ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയും മിസോറാം സ്വദേശിയുമായ വി.എല്‍ വാലന്റൈന്‍( 22) ആണ് മരിച്ചത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ആണ് വാലന്റൈന്‍ കുത്തേറ്റത്. സംഭവത്തില്‍ ഇതേ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും മിസോറാം സ്വദേശിയുമായ ലസംങ് സ്വാലയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം രാത്രി 10.30 ഓടെ കോളേജിന് സമീപത്തുള്ള നെടുംപുറത്ത് ജംഗ്ഷനില്‍ ആയിരുന്നു സംഭവം. സുഹൃത്താക്കളായ ഇവര്‍ രണ്ട് ഹോംസ്റ്റേകളിലാണ് താമസിക്കുന്നത്. ഇവര്‍ മദ്യപിക്കാനായി മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജംഗ്ഷനില്‍ എത്തുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മദ്യപിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നാട്ടുകാര്‍ ഇയാളെ കല്ലമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യകതമാക്കിയിട്ടുണ്ട്. പ്രകോപിതനായ പ്രതി കൈയില്‍ കരുതിയിരുന്ന കറിക്കത്തികൊണ്ട് വാലന്റൈനെ കുത്തുകയായിരുന്നു. ജംഗ്ഷനിലുണ്ടായിരുന്ന നാട്ടുകാരും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് പ്രതിയെ തടഞ്ഞുവച്ച് നഗരൂര്‍ പൊലീസിനെ ഏല്‍പ്പിച്ചത്. മുമ്പ് കോളേജ് ഹോസ്റ്റലിലായിരുന്ന പ്രതിയെ പ്രശ്‌നക്കാരനായതിനാല്‍ അവിടെ നിന്ന് പുറത്താക്കുകയായിരുന്നെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
ലസംഗിന് വാലന്റൈയിനോട് ഉണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ സൂചിപ്പിക്കുന്നത്. സുഹൃത്തുക്കളായ ഇരുവരും കോളേജ് ഹോസ്റ്റലിന് പുറത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു. ഇന്നലെ (ഫെബ്രുവരി 22 ശനിയാഴ്ച) രാത്രി 11 മണിയോടടുത്ത് രാജധാനി കോളേജിന് സമീപമുള്ള നഗരൂര്‍ നെടുമ്പറമ്പ് ജംഗ്ഷനിലാണ് സംഭവം നടന്നത്.
വീടിന്റെ റൂമിലിരുന്ന് ഇരുവരും മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. പിന്നാലെ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. മദ്യലഹരിയിലായിരുന്ന ലംസംഗ് വാലന്റയിനെ നെടുംപറമ്പ് ജംഗ്ഷനിലേക്ക് വിളിച്ചുവരുത്തി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവസമയം മറ്റ് സുഹൃത്തുക്കളും ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്.
ഇവര്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജംഗ്ഷനില്‍ എത്തുകയായിരുന്നു. ഇവിടെ വെച്ച് ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. നാട്ടുകാരും മറ്റ് വിദ്യാര്‍ത്ഥികളും ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ച് ഹോംസ്റ്റേകളിലേക്ക് മടക്കി അയക്കുകയും ചെയ്തു. തിരികെ താമസസ്ഥലത്തെത്തിയ പ്രതിയും വാലന്റൈനും തമ്മില്‍ ഫോണിലൂടെ പരസ്പരം വെല്ലുവിളിച്ചു. തുടര്‍ന്ന് ഇരുവരും വീണ്ടും നെടുംപറമ്പ് ജംഗ്ഷനിലെത്തി ഏറ്റുമുട്ടുകയായിരുന്നു.
പ്രകോപിതനായ പ്രതി കൈയില്‍ കരുതിയിരുന്ന കറിക്കത്തികൊണ്ട് വാലന്റൈനെ കുത്തുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ കല്ലമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യകതമാക്കിയിട്ടുണ്ട്. ജംഗ്ഷനിലുണ്ടായിരുന്ന നാട്ടുകാരും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് പ്രതിയെ തടഞ്ഞുവച്ച് നഗരൂര്‍ പൊലീസിനെ ഏല്‍പ്പിച്ചത്. മുമ്പ് കോളേജ് ഹോസ്റ്റലിലായിരുന്ന പ്രതിയെ പ്രശ്‌നക്കാരനായതിനാല്‍ അവിടെ നിന്ന് പുറത്താക്കുകയായിരുന്നെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
ലംസംഗും വാലന്റയിനും തമ്മില്‍ നേരത്തെ കോളേജിലും പുറത്തുംവെച്ച് വഴക്കുണ്ടായിട്ടുള്ളതായി സഹപാഠികള്‍ പറയുന്നു. ഇതിന്റെയൊക്കെ മുന്‍വൈരാഗ്യത്തോടെയാണ് പ്രതി സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത് എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പരിക്കേറ്റ വാലന്റയിനെ കെ.ടി.സി.ടി. ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഞായറാഴ്ച പുലര്‍ച്ചെ 1.15-ഓടെ മരിച്ചു.