ആയിരങ്ങളുള്ള ഒരു ആര്‍മിക്ക് പകരം ഈ ഒറ്റ ഭടന്‍ മതി; അംഗങ്ങളുടെ വിവരങ്ങള്‍ അതീവ രഹസ്യം; തോക്കുമുതല്‍ റോക്കറ്റുവരെ ഉപയോഗിക്കും; കടലിലും, മരുഭൂമിയിലുമൊക്കെ അതിജീവിക്കാന്‍ പഠിപ്പിക്കും; ബാഗ്ദാദിയെ തീര്‍ത്ത കരുത്ത്; ഇപ്പോള്‍ മഡൂറോയെ പൊക്കിയതും യുഎസിന്റെ മൊസാദ്!
മഡൂറോയെ പൊക്കിയതും യുഎസിന്റെ മൊസാദ്!
ഒരു സ്വതന്ത്രപരമാധികാര രാജ്യത്ത് ആക്രമിച്ചുകയറി അവിടുത്തെ പ്രസിഡന്റിനെയും ഭാര്യയെയും പിടിച്ചുകൊണ്ട് പോവുക. നാളിതുവരെയുള്ള സൈനിക ഓപ്പറേഷനുകളുടെയൊക്കെ ഞെട്ടിക്കയാണ്, അമേരിക്ക. വെനസ്വേലയെ കടന്നാക്രമിച്ച് അമേരിക്കന്‍ സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കൊപ്പം ഭാര്യ സീലിയ ഫ്‌ലോര്‍സിനെയും പിടികൂടി നാടുകടത്തിരിക്കയാണ്. അധികാരത്തില്‍ തുടരാന്‍ വെനസ്വേലന്‍ ജനറല്‍മാരെ വരെ മയക്കുമരുന്ന് കടത്തിന്റെ ഭാഗമാക്കി മാറ്റിയെന്നാണ് അമേരിക്കന്‍ ഏജന്‍സികള്‍ ആരോപിക്കുന്നത്. 'കാര്‍ട്ടല്‍ ഡി ലോസ് സോള്‍സ്' (സണ്‍ കാര്‍ട്ടല്‍) എന്ന അധോലോക സംഘത്തിന്റെ തലവനായി മഡുറോ പ്രവര്‍ത്തിച്ചുവെന്നും ടണ്‍ കണക്കിന് കൊക്കെയ്ന്‍ അമേരിക്കയിലേക്ക് കടത്തിയെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ട്രംപ് ഭരണകൂടം മഡുറോയെ വേട്ടയാടുമെന്ന് പ്രഖ്യാപിച്ചത്.
അതുകൊണ്ടുതന്നെ ഡ്രഗ്സിനെതിരായ യുദ്ധത്തിലെ ഏറ്റവും നിര്‍ണ്ണായകമായ നീക്കമാണ്, മഡുറോയുടെ പതനം. മഡുറോ എന്ന സ്വേച്ഛാധിപതിയുടെ ഒരു പൂച്ചയെ ചാക്കിലാക്കുന്നപോലെ, പൊക്കിക്കൊണ്ടുപോയത്, യുഎസിന്റെ മൊസാദ് എന്ന അറിയപ്പെടുന്ന ഡെല്‍റ്റ ഫോഴ്‌സ് ഫോഴ്സാണ്. അതിവിചിത്രമാണ് ഇവരുടെ പ്രവര്‍ത്തനം.
ഡെല്‍റ്റാഫോഴ്സ് എന്ന കരുത്ത്
അമേരിക്കന്‍ സൈന്യത്തിലെ, സൈന്യത്തിലെ ഏറ്റവും രഹസ്യാത്മകവും, ഏറ്റവും ശക്തമായ പരിശീലനം കിട്ടിയതുമായ വിഭാഗമാണ് ഡെല്‍റ്റാഫോഴ്സ്. സ്പെഷ്യല്‍ ഫോഴ്സ് ഓപ്പറേഷന്‍ ഡിറ്റാച്ച്മെന്റ് എന്നതാണ് ഡെല്‍റ്റയുടെ പുര്‍ണ്ണനാമം. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ബന്ദികളെ രക്ഷിക്കല്‍, ഹൈ-വാല്യു ടാര്‍ഗെറ്റ് അഥവാ പിടികൂടല്‍/വധം, വിദേശ രാജ്യങ്ങളില്‍ പ്രത്യേക ദൗത്യങ്ങള്‍ തുടങ്ങിയവയാണ് ഇവയുടെ ചുമതല. അതായത് മൊസാദ് ഇസ്രയേലിന് വേണ്ടി ചെയ്യുന്നത്, ഡെല്‍റ്റാ ഫോഴ്സ് അമേരിക്കക്കുവേണ്ടി ചെയ്യുന്നു. സംഘര്‍ഷ മേഖലകളിലേക്കുള്ള യാത്രയ്ക്കിടയില്‍ മുതിര്‍ന്ന യുഎസ് നേതാക്കള്‍ക്ക് സംരക്ഷണം നല്‍കാനും ഇത് വിന്യസിക്കപ്പെടാറുണ്ട്.
അമേരിക്കന്‍ സൈന്യത്തിലെ ഏറ്റവും കര്‍ശനമായ സെലക്ഷന്‍ പ്രോസസാണ് ഇതിലേക്ക് നടക്കുന്നത്. യുഎസ് ആര്‍മിയിലെ റേഞ്ചര്‍ റെജിമെന്റില്‍ നിന്നും ആര്‍മി സ്‌പെഷ്യല്‍ ഫോഴ്‌സില്‍ നിന്നുമുള്ള മിടുക്കരെയാണ് ഇതിലേക്ക് എടുക്കുന്നത്. അംഗങ്ങളുടെ വിവരങ്ങള്‍ മുഴുവന്‍ രഹസ്യമാണ്. വിരമിച്ചാല്‍ പോലും ആ രഹസ്യം പുറത്തുവിടാനും ആത്മകഥ എഴുതാനുമൊന്നും കഴിയില്ല. അതി കഠിനമായ പരിശീലനത്തിലൂടെയാണ്, ഡെല്‍റ്റാഫോഴ്സിനെ രൂപപ്പെടുത്തിയെടുക്കുന്നത്. മരുഭൂമിയിലും, കടലിനും, കരയിലും, ധ്രുവങ്ങളിലുമൊക്കെ കുറഞ്ഞ ഭക്ഷണവും വെള്ളവുംവെച്ച് അതിജീവിക്കാന്‍ ഇവരെ പഠിപ്പിക്കുന്നുണ്ട്. സിഐഎ, നേവി സീല്‍സ്, എഫ്ബിഎ തുടങ്ങിയ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. യൂണിഫോം ഇടണമെനന്ന് നിര്‍ബന്ധമില്ല. ഇവര്‍ക്ക് സിവിലിയന്‍ വേഷത്തില്‍ പോലും ദൗത്യം നിര്‍വഹിക്കും.
ജോയിന്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡിന് (ജെഎസ്ഒസിഖ) കീഴിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം, ഭരണപരമായ പിന്തുണ യുഎസ് ആര്‍മി സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡ് ആണ് നല്‍കുന്നത്.
എല്ലാവിധ ആയുധങ്ങളും ഉപയോഗിക്കാന്‍ ഇവര്‍ക്ക് അറിയാം. തോക്കും, ഗ്രനേഡും, റോക്കറ്റ്ലോഞ്ചറും, മിസൈലും എല്ലാം ഉപയോഗിക്കാനും, വിമാന പറത്താനുമൊക്കെ ഡെല്‍റ്റാഫോഴ്സ് ഭടന് കഴിയും. ഒരു ഒറ്റ ഡെല്‍റ്റാഫോഴ്സ് സൈനികനു തന്നെ പതിനായിരിങ്ങളുള്ള ഒരു ആര്‍മിക്ക് സമമാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.
ബാഗ്ദാദി വധമടക്കമുള്ള ഓപ്പറേഷനുകള്‍
1977-ല്‍ കമാന്‍ഡര്‍ ചാള്‍സ് ബെക്വിത്താണ് ഡെല്‍റ്റ ഫോഴ്‌സ് സ്ഥാപിച്ചത്. അദ്ദേഹം തന്നെയായിരുന്ന അതിന്റെ ആദ്യ കമാന്‍ഡറും. 1970-കളുടെ തുടക്കത്തില്‍, ബ്രിട്ടീഷ് സ്‌പെഷ്യല്‍ എയര്‍ സര്‍വീസിനൊപ്പമാണ് ചാള്‍സ് സേവനമനുഷ്ഠിച്ചിരുന്നത്. ലോകമെമ്പാടുമുള്ള തീവ്രവാദ ഭീഷണി അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. പിന്നാലെ, ഉയര്‍ന്നതും കൃത്യതയുള്ളതുമായ ഒരു തീവ്രവാദ വിരുദ്ധ സേനയുടെ ആവശ്യകത തിരിച്ചറിഞ്ഞതോടെയാണ് ബെക്വിത്ത് ഡെല്‍റ്റ ഫോഴ്‌സിന് രൂപം നല്‍കിയത്.
1980ലെ പരാജയപ്പെട്ട ഇറാന്‍ ബന്ദി മോചനദൗത്യത്തിന് പിന്നാലെയാണ് ഡെല്‍റ്റ ഫോഴ്‌സ് നവീകരിക്കപ്പെടുന്നത്. പരാജയപ്പെട്ട ദൗത്യത്തില്‍, വിമാന ഉപകരണങ്ങളുടെയും ഓപ്പറേറ്റര്‍മാരുടെയും പിഴവുകള്‍ മൂലം എട്ട് യുഎസ് സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടു. അതിന് ശേഷം, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ദൗത്യങ്ങള്‍ക്ക് പ്രത്യേക വിമാന പിന്തുണ നല്‍കുന്നതിനായി യുഎസ് സൈന്യം 160-ാമത് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഏവിയേഷന്‍ റെജിമെന്റ് സ്ഥാപിച്ചു. ഇതാണ് നവീകരിച്ച് ഡല്‍റ്റ ഫോഴ്‌സ് ആയത്.
\
2019-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ മുന്‍ നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തിന് കാരണമായ ഓപ്പറേഷന്‍ നടത്തിയിരുന്നു. 2019 ഒക്ടോബര്‍ 26-27 തീയതികളില്‍, അമേരിക്ക ഓപ്പറേഷന്‍ കെയ്‌ല മുള്ളര്‍ എന്ന പേരില്‍ ഒരു സൈനിക ഓപ്പറേഷന്‍ കോഡ് നടത്തി. അത് ഇസ്ലാമിക് സ്റ്റേറ്റിന്റെ അന്നത്തെ നേതാവും സ്വയം പ്രഖ്യാപിത ഖലീഫയുമായിരുന്ന അബൂബക്കര്‍ അല്‍-ബാഗ്ദാദിയുടെ മരണത്തില്‍ കലാശിച്ചു. സിറിയയിലെ ഇഡ്‌ലിബ് ഗവര്‍ണറേറ്റിലെ ബാരിഷയുടെ പ്രാന്തപ്രദേശത്താണ് ഈ ഓപ്പറേഷന്‍ നടന്നത്. ഓപ്പറേഷന് മേല്‍നോട്ടം വഹിച്ച യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍ട്രല്‍ കമാന്‍ഡ്കമാന്‍ഡറായ ജനറല്‍ കെന്നത്ത് എഫ്. മക്കെന്‍സി ജൂനിയറിന്റെ അഭിപ്രായത്തില്‍, റെയ്ഡിനിടെ യുഎസ് സേനയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ, സൂയിസൈഡ് ബെല്‍റ്റ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികളോടൊപ്പം ബാഗ്ദാദി സ്വയം കൊല്ലപ്പെടുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായി മരണമടഞ്ഞ അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകയായ കെയ്‌ല മുള്ളറുടെ പേരിലാണ് യുഎസ് ഓപ്പറേഷന് പേര് നല്‍കിയിരിക്കുന്നത്. ബാഗ്ദാദിയെ തീര്‍ക്കാനായി സിറിയില്‍ വലവിരിച്ചത് മുഴുവന്‍ ഡല്‍റ്റ ഫോഴ്‌സായിരുന്നു.
പിന്നീട് ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളിലെ രഹസ്യ ദൗത്യങ്ങള്‍ ഇവര്‍ക്കുണ്ടായി. അല്‍-ഖായിദ, ഐസിസ് നേതാക്കളെ ലക്ഷ്യമാക്കിയ ഓപ്പറേഷനുകളും മുന്നില്‍നിന്നത് ഈ ടീമാണ്. അതുപോലെ ബിന്‍ലാദന്റെ മരണത്തിന് കാരണമാക്കിയ ഓപ്പറേഷനിലും, ഇവര്‍ക്ക് പങ്കുണ്ട്. ഇത്തരത്തിലുള്ള പരിശീലനങ്ങള്‍ കിട്ടിയതുകൊണ്ടാണ് വെനിസ്വേലയിലെ കാരക്കാസ്, മിറാന്‍ഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് നിഷ്പ്രയാസം ആക്രമണം നടത്താന്‍ കഴിഞ്ഞത്. പ്രാദേശിക സമയം ശനിയാഴ്ച 1.50 ഓടെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. വെനസ്വേലയിലെ പ്രധാന സൈനിക താവളത്തിനു സമീപമുള്ള നഗരത്തിലാണ് സംഭവം. സ്‌ഫോടനത്തിന്റെതെന്നു സംശയിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ സ്ഫോടനങ്ങള്‍ ആരംഭിച്ചത്. വെനസ്വേലയിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമായ ഫ്യൂര്‍ട്ടെ ടിയു , പ്രധാന വ്യോമതാവളമായ ലാ കാര്‍ലോട്ട (എന്നിവിടങ്ങളില്‍ യുഎസ് മിസൈലുകള്‍ വീണു. ആ ബഹളത്തിനിടയിലാണ് ഇവര്‍ മഡ്യൂറോയെ റാഞ്ചിയത് എന്നാണ് പ്രാഥമിക വിവരം.
