മദ്യപിച്ച് അവശനായപ്പോള്‍ സ്ത്രീയെ അടുത്തിരുത്തി ദൃശ്യം പകര്‍ത്തി; പണമിടപാട് സ്ഥാപനം ഉടമയെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമം; മൂന്നുപേര്‍ പിടിയില്‍

മദ്യപിക്കുമ്പോള്‍ സ്ത്രീക്കൊപ്പമുള്ള ദൃശ്യം പകര്‍ത്തി പണം തട്ടാന്‍ശ്രമം

Update: 2025-05-23 10:37 GMT

പഴനി: പഴനിയിലെ പണമിടപാട് സ്ഥാപനം ഉടമയായ സുകുമാറിനെ (44) ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പഴനി ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. പഴനി അടിവാരത്തിലെ ദുര്‍ഗൈരാജ് (45), പഴനി നേതാജി നഗറിലെ നാരായണ സ്വാമി (44), ചിത്രാറാണി (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാരായണ സ്വാമിയുടെ വീട്ടില്‍ സുകുമാര്‍, നാരായണസ്വാമി, ദുര്‍ഗൈരാജ്, ചിത്രാറാണി എന്നിവര്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഈ സമയം ചിത്രാറാണിയുടെ കൂടെ സുകുമാര്‍ ഇരിക്കുന്നത് നാരായണസ്വാമിയും ദുര്‍ഗൈരാജും അവരുടെ മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ സുകുമാറിനെ കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

വീഡിയോ വീട്ടുകാര്‍ക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സുകുമാര്‍ പഴനി ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News