ചാവക്കാട്ടെ തൊട്ടാപ്പ് കടപ്പുറത്ത് കരയ്ക്കടിഞ്ഞത് ആയുധങ്ങള്‍ സൂക്ഷിക്കുന്ന ലോഹനിര്‍മിത പെട്ടി; ആദ്യം കണ്ടത് മത്സ്യത്തൊഴിലാളികള്‍; ബോക്‌സ് തുറന്നു പരിശോധിച്ചിട്ടില്ലെന്ന് പൊലീസ്

ആയുധപ്പെട്ടിയെന്ന് സംശയിക്കുന്ന വസ്തു കരയ്ക്കടിഞ്ഞു

Update: 2025-05-25 06:19 GMT

തൃശൂര്‍: ആയുധങ്ങള്‍ സൂക്ഷിക്കുന്നതെന്ന് കരുതുന്ന ചെറിയ ലോഹ നിര്‍മിത പെട്ടി കടപ്പുറം തൊട്ടാപ്പ് കടപ്പുറത്ത് കരയ്ക്കടിഞ്ഞു. അര അടി വീതിയും ഒരടിയോളം നീളവുമുള്ള ചെറിയ ബോക്‌സാണ് കണ്ടത്. കടലില്‍ വല വീശി മീന്‍ പിടിക്കുന്ന മത്സ്യത്തൊഴിലാളികളാണ് ബോക്‌സ് കണ്ടത്. തിരയിലെത്തിയ ബോക്‌സ് തീരത്തടിയുകയായിരുന്നു.

മത്സ്യത്തൊഴിലാളികള്‍ പൊലീസിനെയും കടപ്പുറം മുനക്കക്കടവ് തീരദേശ പൊലീസിനെയും വിവരമറിയിച്ചു. കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ പെട്ടി സൂക്ഷിച്ചിട്ടുണ്ട്. നേവി, കോസ്റ്റല്‍ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നിവരെ വിവരം അറിയിച്ചു. വലിയ കപ്പലുകളില്‍ സുരക്ഷാ വിഭാഗം ഇത്തരത്തിലുള്ള ബോക്‌സുകള്‍ ഉപയോഗിക്കാറുണ്ടെന്നു പറയുന്നു. റൈഫിള്‍ തിരകള്‍ സൂക്ഷിക്കുന്ന ബോക്‌സാണെന്നും ഉപയോഗ ശേഷം ഉപേക്ഷിച്ചതാകാമെന്നുമാണു പൊലീസിന്റെ നിഗമനം. ബോക്‌സ് തുറന്നു പരിശോധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Similar News