ഒറ്റപ്പാലത്തെ നടുക്കി അര്‍ദ്ധരാത്രിയില്‍ അരുംകൊല; ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; 4 വയസുളള കൊച്ചുമകന് ഗുരുതരപരിക്ക്; ബന്ധുവായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ സംഭവ സ്ഥലത്ത് കണ്ടെത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു; അരുംകൊലയ്ക്ക് പിന്നലെ കാരണം അവ്യക്തം
ഒറ്റപ്പാലത്തെ നടുക്കി അര്‍ദ്ധരാത്രിയില്‍ അരുംകൊല; ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയില്‍ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീര്‍(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. അര്‍ധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. വളര്‍ത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സുല്‍ഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്.
പരിക്കേറ്റ നിലയില്‍ യുവതിയെയും കുഞ്ഞിനെയും കണ്ട നാട്ടുകാര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരണപ്പെട്ടവരുടെ കുടുംബാംഗമായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ സംഭവ സ്ഥലത്ത് കണ്ടെത്തി. ഇയാളാണ് കൊലപാതകത്തിന് പിന്നില്‍. നാട്ടകാരെ കണ്ട് സമീപത്തെ പള്ളി ഖബര്‍സ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ട യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് തിരഞ്ഞ് കണ്ടെത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്കിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതക കാരണം വ്യക്തമല്ല. അരുകൊലയുടെ നടുക്കത്തിലാണ് നാട്ടുകാര്‍.