ഏകാന്ത ജീവിതം മടുത്തു..ഇനി വയ്യാ; 75 -കാരന് രണ്ടാമതും വിവാഹം കഴിക്കാൻ മോഹം; കണ്ട് മനംകവർന്ന 35 -കാരിയെ അങ്ങ് കല്യാണം കഴിച്ചു; ആദ്യരാത്രിക്ക് വയോധികന് സുഖ മരണം; വിശ്വസിക്കാൻ കഴിയാതെ ഗ്രാമവാസികൾ
ജോൻപൂർ: ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിൽ 75-കാരൻ വിവാഹിതയായതിന്റെ പിറ്റേന്ന് രാത്രി മരണപ്പെട്ട സംഭവം വലിയ ഞെട്ടലോടെയാണ് നാട് കേൾക്കുന്നത്. ആദ്യ ഭാര്യയുടെ മരണശേഷം ഏകാന്ത ജീവിതം നയിക്കുകയായിരുന്ന സംഗ്രു റാം (75) ആണ് 35-കാരിയായ മൻഭവതിയെ വിവാഹം കഴിച്ചതിന് പിന്നാലെ ആദ്യരാത്രിയിൽ മരണപ്പെട്ടത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് മരിച്ചയാളുടെ ബന്ധുക്കൾ രംഗത്തെത്തിയതോടെ സംഭവം കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് സംഗ്രുറാമിന്റെ ആദ്യ ഭാര്യ മരിച്ചത്. ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ദില്ലിയിൽ താമസിക്കുന്ന ബന്ധുക്കളുടെ പിന്തുണയോടെയാണ് സംഗ്രുറാം വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയും 35 വയസ്സുള്ള മൻഭവതിയുമായുള്ള വിവാഹത്തിന് തുടക്കത്തിൽ എതിർപ്പുകളുണ്ടായെങ്കിലും, ഇരുവരും നിയമപരമായി വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ 29-ന് കോടതിയിലും തുടർന്ന് ആചാരപ്രകാരവും ഇരുവരും വിവാഹിതരായി.
വിവാഹത്തിന് തൊട്ടുപിന്നാലെ, അതായത് ചൊവ്വാഴ്ച, സംഗ്രുറാമിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി. അയൽക്കാരുടെ സഹായത്തോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ അദ്ദേഹം മരണപ്പെട്ടു. വിവരമറിഞ്ഞ് ദില്ലിയിൽ താമസിക്കുന്ന സംഗ്രുറാമിന്റെ സഹോദരനും മരുമക്കളും ജോൻപൂരിലെത്തി. എന്നാൽ, ഇവർ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ശവസംസ്കാര ചടങ്ങുകൾ നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
മൻഭവതിയുടെ വെളിപ്പെടുത്തൽ അനുസരിച്ച്, വിവാഹരാത്രിയിൽ സംഗ്രുറാമിനൊപ്പം ഭാവി പദ്ധതികളെക്കുറിച്ച് സംസാരിച്ചിരിക്കുകയായിരുന്നു. രാവിലെ ആയപ്പോഴേക്കും അദ്ദേഹത്തിന് അവശത അനുഭവപ്പെട്ടതായും പിന്നീട് ആരോഗ്യനില വഷളായതായും അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഗൗര ബാദ്ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുച്ച്മുച്ച് ഗ്രാമത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.