12 കാരിയോട് ലൈംഗികാതിക്രമം; പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍; കോതമംഗലം സിപിഎം കൗണ്‍സിലര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍; കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; കൗണ്‍സിലര്‍ പദവി ഒഴിയണമെന്നും സിപിഎം
കോതമംഗലത്ത് സിപിഎം കൗണ്‍സിലര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍
കൊച്ചി: കോതമംഗലത്ത് സിപിഎം കൗണ്‍സിലര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. നഗരസഭാ കൗണ്‍സിലര്‍ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. കെ.വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം കോതമംഗലം ഏരിയാ കമ്മിറ്റി അറിയിച്ചു.
വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പലയിടങ്ങളില്‍ വച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നും കയറിപ്പിടിച്ചു എന്നും പരാതിയില്‍ പറയുന്നു. അതിജീവിത നേരിട്ട് നല്‍കിയ പരാതിയിലാണ് കോതമംഗലം പോലീസ് കേസെടുത്തത്. ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുക സമ്മതമില്ലാതെ സ്പര്‍ശിക്കുക പിന്തുടര്‍ന്ന് ശല്യം ചെയ്യുക തുടങ്ങിയ വകുപ്പുകളും പോക്‌സോ നിയമപ്രകാരവുമാണ് കേസ
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കെ വി തോമസ്. കെ വി തോമസിനോട് മുന്‍സിപ്പല്‍ കൗണ്‍സില്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതായി സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി പറഞ്ഞു.