രാത്രി റെയിൽ പാളത്തിൽ ഇരുമ്പ് ദണ്ഡ് എടുത്തുവെച്ചു; ട്രെയിൻ കുതിച്ചെത്തി; 15 അടി നീളമുള്ള ഇരുമ്പിൽ ഇടിച്ചുകയറി; ഞെട്ടി ഉണർന്ന് യാത്രക്കാർ; എഞ്ചിൻ വലിച്ച് നിർത്തി ലോക്കോ പൈലറ്റ്; പരിഭ്രാന്തി; ഒഴിവായത് വൻ ദുരന്തം; ഒടുവിൽ സംഭവിച്ചത്!
മുംബൈ: രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രെയിൻ അട്ടിമറി ശ്രമങ്ങൾ വർധിക്കുകയാണ്. യാത്രക്കാർ എല്ലാ അപകടങ്ങങ്ങളിൽ നിന്നും തലനാരിഴയ്ക്ക് ആണ് രക്ഷപ്പെടുന്നത്. അങ്ങനെ ഒരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഇപ്പോൾ മുംബൈയിൽ നടന്നിരിക്കുന്നത്. ട്രാക്കിൽ 15 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് എടുത്തുവെച്ച സംഭവ ബന്ധപ്പെട്ട് ഒരാൾ പിടിയിലായി.
നാല് ദിവസം മുൻപാണ് സംഭവം നടന്നിരിക്കുന്നത്. മുംബൈയിലെ ഖാർ - സാന്താക്രൂസ് റെയിൽവെ സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം നടന്നത്. ഇരുമ്പ് ദണ്ഡിൽ ഒരു ലോക്കൽ ട്രെയിൻ ഇടിച്ചുകയറുകയും ചെയ്തു.
ട്രെയിൻ ഇരുമ്പ് ദണ്ഡിൽ ഇടിച്ചു കയറിയതിന് പിന്നാലെ എഞ്ചിൻ നിർത്തിയ ലോക്കോ പൈലറ്റ് വിവരം സ്റ്റേഷൻ മാസ്റ്ററെയും റെയിൽവെ സംരക്ഷണ സേനയെയും അറിയിച്ചു. ഉടനെ അധികൃതർ സ്ഥലത്തെത്തി ഇരുമ്പ് ദണ്ഡ് എടുത്തുകൊണ്ടു പോവുകയായിരുന്നു. ഇതിന് പിന്നാലെ ആർപിഎഫ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അങ്ങനെ സംഭവത്തിൽ ബാന്ദ്ര റെയിൽവെ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഖാർ സ്വദേശിയായ 20കാരനാണ് പോലീസിന്റെ വലയിൽ കുടങ്ങിയത്. ലോക്കോ പൈലറ്റിന്റെ ശ്രദ്ധയാണ് വലിയ അപകടം ഒഴിവാക്കാൻ കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ ലഹരിക്ക് അടിമയെന്നും പോലീസ് പറഞ്ഞു. ഇയാൾ ഇരുമ്പ് ദണ്ഡ് മോഷ്ടിച്ച് വിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത് ട്രാക്കിൽ വെച്ചതെന്നാണ് പോലീസ് പറയുന്നത്.
ആക്രക്കടയിൽ നിന്നെടുത്ത ഇരുമ്പ് ദണ്ഡ് ഇയാൾ പിന്നീട് ട്രാക്കിൽ ഉപേക്ഷിച്ച് പോയി എന്നും പോലീസ് വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത് എന്ന് പോലീസ് അറിയിച്ചു. വേഗത കുറച്ച് വരികയായിരുന്ന ട്രെയിൻ ഇരുമ്പ് ദണ്ഡിലേക്ക് ഇടിച്ചു കയറി. ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി ഇത് എടുത്ത് മാറ്റുകയും പിന്നീട് അധികൃതരെ വിവരമറിയിച്ച ശേഷം യാത്ര തുടരുകയും ചെയ്തു.
ശേഷം സ്റ്റേഷൻ മാസ്റ്ററും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ട്രാക്കിൽ ഇരുമ്പ് ദണ്ഡ് സമാന്തരമായാണ് ഇട്ടിരുന്നത്. 15 അടി നീളമുള്ള ഇരുമ്പ് ദണ്ഡിന് ഒരു ഇഞ്ച് വ്യാസമുണ്ടായിരുന്നു. സംശയകരമായ മറ്റൊന്നും ആ പ്രദേശത്ത് അപ്പോൾ കണ്ടിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.