പുറത്തിറങ്ങിയാൽ ഓരോന്ന് മിണ്ടി പിന്നാലെ വരും; ഇഷ്ടമില്ല..എന്ന് പറഞ്ഞിട്ടും പുറകെ നടന്ന് ശല്യം; ഒടുവിൽ സഹികെട്ട് അച്ഛനോട് എല്ലാം തുറന്നുപറഞ്ഞും കൊടും പക; സ്‌കൂളിലേക്ക് പോകും വഴി പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ജീവൻ പോകുന്ന നിലവിളി; കത്തി കൊണ്ട് തുരുതുരാ കുത്തി വീഴ്ത്തി യുവാവ്; രാമേശ്വരത്തെ അരുംകൊലയിൽ ഞെട്ടൽ

Update: 2025-11-19 07:00 GMT

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകയിൽ പ്ലസ്ടു വിദ്യാര്‍ഥിനിയെ അതിദാരുണമായി കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. രാമേശ്വരം സ്വദേശിനിയായ ശാലിനിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രതി മുനിരാജിനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാവിലെ ശാലിനി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് മുനിരാജ് പെണ്‍കുട്ടിയെ അതിക്രൂരമായി ആക്രമിച്ചത്. സ്‌കൂളിലേക്കുള്ള വഴിയില്‍ പതിയിരുന്ന പ്രതി പെണ്‍കുട്ടി എത്തിയപ്പോള്‍ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു.

പ്രതി മുനിരാജ് ശാലിനിയോട് നിരവധിതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായാണ് വിവരം. പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചിരുന്നു. ശല്യം സഹിക്കവയ്യാതെ ശാലിനി കഴിഞ്ഞദിവസം അച്ഛനോട് വിവരം പറഞ്ഞു. തുടര്‍ന്ന് അച്ഛന്‍ ചൊവ്വാഴ്ച വൈകീയിട്ട് മുനിരാജിന്റെ വീട്ടിലെത്തി താക്കീത് നല്‍കി. ഇതിനുപിന്നാലെയാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണംചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, തമിഴ്‌നാടിനെ ഞെട്ടിച്ച ഏറ്റവും പുതിയ സംഭവമാണിത്. രാമേശ്വരം സ്വദേശിയായ വിദ്യാർത്ഥിനിയാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ദാരുണമായി കൊല്ലപ്പെട്ടത്.

സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കയുളവാക്കുന്നു. യുവതികളെയും വിദ്യാർത്ഥിനികളെയും പിന്തുടർന്ന് ശല്യം ചെയ്യുകയും, സൗഹൃദത്തിനോ പ്രണയത്തിനോ ഉള്ള ആവശ്യം നിരസിക്കുമ്പോൾ അവരോട് ക്രൂരമായി പ്രതികരിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചുവരികയാണ്.

ഈ പ്രത്യേക കേസിൽ, നിരന്തരമായ ശല്യപ്പെടുത്തലുകൾക്കൊടുവിൽ, വിദ്യാർത്ഥിനി പ്രതിയുടെ ആവശ്യം തള്ളിക്കളഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും അധികൃതർ അറിയിച്ചു.

Tags:    

Similar News