ഓൺലൈൻ ഗെയിമിംഗിനെ തുടർന്ന് സാമ്പത്തിക നഷ്ടം; യുവതിയുടെയും ആൺസുഹൃത്തിനെയും ബന്ധം മുതലെടുത്ത് പണം തട്ടി; പോലീസ് കേസെടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഗെയിമിംഗിനായി പണം കൈപ്പറ്റി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാക്കൾ പിടിയിൽ

Update: 2025-07-10 10:35 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ 35 വയസുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് പ്രതികളെ പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. കേസിൽ പരപ്പന പോലീസ് നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. രഘു(23), കെഞ്ചെഗൗഡ(26), മദേഷ(27), ശശികുമാര്‍(24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഹെബ്ബഗോഡി സ്വദേശികളാണ് പിടിയിലായത്. സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്.

ജൂലൈ 7നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സുഹൃത്തായ നാഗേഷ് യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്നാണ് യുവതി നാഗേഷിന്റെ വീട്ടിലേക്ക് എത്തിയത്. ഇതേസമയം നാഗേഷ് തന്റെ സുഹൃത്തായ രഘുവിനെയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. രഘുവിനൊപ്പം മറ്റ് മൂന്ന് കൂടിയുണ്ടായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം നാഗേഷിനും യുവതിക്കുമെതിരെ പോലീസ് കേസെടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം യുവതിയെ അക്രമിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

ഓണ്‍ലൈന്‍ ഗെയിമിന്റെ അടിമയായ പ്രതികളിൽ ഒരാൾക്ക് വലിയ കടബാധ്യത ഉണ്ടായിരുന്നു. ഇതിനായി ഇവർ നാഗേഷിൽ നിന്നും യുവതിയിൽ നിന്നും പണം ആവശ്യപ്പെടുകയായിരുന്നു. പ്രതികൾ ഓണ്‍ലൈന്‍ ഗെയിമിങ്ങിന് വേണ്ടിയും യുവതിയോട് പണം ആവശ്യപ്പെട്ടു. തുടർന്ന് യുവതി 12000 രൂപയും നാഗേഷ് 8000 രൂപയും പ്രതികൾക്ക് കൈമാറി. കിട്ടിയ പണം കൂടാതെ പ്രതികള്‍ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും എടുക്കാന്‍ തീരുമാനിച്ചു. സാധനങ്ങള്‍ കൊണ്ടുപോകാന്‍ പ്രതികള്‍ വാഹനം ഏര്‍പ്പാടാക്കുകയും വീട്ടിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും കൂടി എടുത്ത ശേഷം സ്ഥലം വിടുകയുമായിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് യുവതി പരാതി നൽകിയത്. സിസിടിവിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി ഒരു ഹോട്ടൽ ജീവനക്കാരനും ഓൺലൈൻ ഗെയിമിന് അടിമയുമാണ്. ഇതിനെ തുടർന്ന് ഇയാൾക്ക് നഷ്ടം സംഭവിച്ചിരുന്നുവെന്നും നാഗേഷിന്റെയും ഇരയുടെയും ബന്ധം മുതലെടുത്ത് അവരിൽ നിന്ന് പണം തട്ടാൻ പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.

Tags:    

Similar News