റിന്‍സി വാടകയ്ക്കെടുത്തിരുന്ന ഫ്ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്ന് സംശയം; അന്വേഷണം സിനിമാ മേഖലയിലേക്കും; റിന്‍സിയുമായി യാതൊരു ബന്ധവുമില്ലെന്ന് ജോലി ചെയ്തിരുന്ന കമ്പനി
റിന്‍സി വാടകയ്ക്കെടുത്തിരുന്ന ഫ്ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം
കൊച്ചി: എംഡിഎംഎയുമായി യൂട്യൂബര്‍ അറസ്റ്റിലായ കേസില്‍ അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിക്കുന്നു. യൂട്യൂബര്‍ റിന്‍സി മുംതാസ് വാടകയ്ക്ക് എടുത്തിരുന്ന ഫ്ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവിടെ സ്ഥിരമായി ലഹരി വില്‍പ്പന നടന്നിരുന്നു.
ലഹരി എത്തിക്കാന്‍ സുഹൃത്ത് യാസറിന് പണം നല്‍കിയിരുന്നത് റിന്‍സി ആയിരുന്നു. ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി പോലീസ് വിശദമായി ചോദ്യം ചെയ്യും. റിന്‍സി മുംതാസ് സിനിമ പ്രൊമോഷന്റെ മറവില്‍ ലഹരിമരുന്ന് കടത്തിയതായി സംശയം. ലഹരിയിടപാടുകള്‍ക്ക് സിനിമ ബന്ധങ്ങള്‍ ഉപയോഗിച്ചതായും അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചു.
പാലച്ചുവടിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്ന സംശയവും പൊലീസിനുണ്ട്. സിനിമ മേഖലയിലെ പ്രമുഖരടക്കം ഫ്ലാറ്റില്‍ പതിവായി എത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇരുപത് ഗ്രാമിലേറെ എംഡിഎംഎയാണ് റിന്‍സി വാടകയ്ക്ക് താമസിച്ചിരുന്ന പാലച്ചുവടിലെ ഫ്ലാറ്റില്‍ നിന്ന് ഡാന്‍സാഫ് പിടികൂടിയത്.
അതേസമയം റിന്‍സി പിടിയിലായ സംഭവത്തില്‍ കമ്പനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് റിന്‍സി ജോലി ചെയ്തിരുന്ന ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റിന്‍സി കമ്പനി സ്റ്റാഫല്ല. ഔട്ട്സോഴ്‌സായി പ്രവര്‍ത്തിച്ചിരുന്നു. റിന്‍സിക്ക് ലഹരിബന്ധം ഉള്ള വിവരം അവര്‍ പിടിയിലായപ്പോഴാണ് കമ്പനി അറിയുന്നത്. മൂന്നു കൊല്ലമായി റിന്‍സിയെ പരിചയമുണ്ട്. കേസ് അതിന്റെ വഴിക്ക് പോകട്ടെ. കേസിന്റെ പേരില്‍ കമ്പനിയുടെ പേര് വലിച്ചിഴക്കരുത് എന്നും ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് അറിയിച്ചു.
ജൂലൈ 10, വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് വ്യത്യസ്ത റെയ്ഡുകളില്‍ കൊച്ചി സിറ്റി പോലീസിന്റെ ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്ത മൂന്ന് പേരില്‍ ഒരാളാണ് യൂട്യൂബര്‍ റിന്‍സി. ഏകദേശം 25 ഗ്രാം എംഡിഎംഎയാണ് ഈ റെയ്ഡില്‍ പിടിച്ചെടുത്തത്.
ആദ്യ കേസില്‍, കോഴിക്കോട് സ്വദേശികളായ യാസര്‍ അറാഫത്ത് (34), റിന്‍സി മുംതാസ് (32) എന്നിവരെ കാക്കനാടിനടുത്തുള്ള പാലച്ചുവാടില്‍ നിന്ന് പിടികൂടി. ഇവരില്‍ നിന്ന് 20.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആരോപിക്കപ്പെടുന്നു. യൂട്യൂബര്‍ റിന്‍സി മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനായി തന്റെ പ്രൊഫൈല്‍ ഉപയോഗിച്ചു. ഇരുവരും മയക്കുമരുന്ന് വ്യാപാരത്തില്‍ പങ്കാളികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റിന്‍സിയുടെ പേരില്‍ വാടകയ്ക്കെടുത്ത പാലച്ചുവടിലുള്ള ഫ്‌ലാറ്റ് മയക്കുമരുന്ന് വ്യാപാരത്തിനായി ഇരുവരും ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഫ്‌ലാറ്റിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതായും റെയ്ഡിലേക്ക് നയിച്ചതായും പോലീസിന് വിവരം ലഭിച്ചു. മറ്റൊരു റെയ്ഡില്‍, ചേരാനല്ലൂരിനടുത്തുള്ള മാട്ടുമ്മലില്‍ നിന്നുള്ള ഒരാളില്‍ നിന്ന് 2.80 ഗ്രാം എംഡിഎംഎയും 26.24 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. പ്രതി കൊല്ലം പുനലൂര്‍ സ്വദേശി മുഹമ്മദ് റഫീഖ് (28) ആണെന്ന് തിരിച്ചറിഞ്ഞു.
അറസ്റ്റിലായവരെല്ലാം യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന പ്രധാനികളാണെന്ന് ഉഅചടഅഎ പറഞ്ഞു. കേരള പോലീസിന്റെ 'ഓപ്പറേഷന്‍ ഡി ഹണ്ട്' പ്രകാരം സിറ്റി പോലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.