'വിവാഹ മോചനം നേടാതെയാണ് കല്യാണം കഴിച്ചത്'; പണം നൽകിയില്ലെങ്കിൽ കേസ് കൊടുക്കും; ആദ്യരാത്രി മണിയറയിലെത്തുന്ന വരനെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കും; പെട്ടിയും കിടക്കയുമായി വിവാഹ പിറ്റേന്ന് സ്ഥലം വിടും; വിളിച്ചാൽ ഫോൺ സ്വിച്ച്ഡ് ഓഫ്; 15വര്‍ഷത്തിലേറെയായി തട്ടിപ്പ്; 7 വർഷം ഒളിവിൽ; പിടിയിലായ സമീറ ഫാത്തിമ ചില്ലക്കാരിയല്ല

Update: 2025-08-02 14:06 GMT

നാഗ്പൂര്‍: ഒന്‍പതാം വിവാഹ തട്ടിപ്പിന് ഒരുങ്ങവെ അധ്യാപികയായ സമീറ ഫാത്തിമ അറസ്റ്റിലായ സംഭവത്തിൽ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. സമീറയുടെ തട്ടിപ്പ് ആരംഭിച്ചിട്ട് 15വര്‍ഷത്തിലേറെയായെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 7 വർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന ഇവർ ഇതുവരെ 8 പേരെയാണ് വിവാഹം കഴിച്ചത്. വിവാഹശേഷമാണ് സമീറയുടെ തനി സ്വരൂപം പുറത്തുവരുന്നത്.

ആദ്യരാത്രി വരൻ മണിയറയിലെത്തുന്നതോടെ സമീറ ഭീഷണി ആരംഭിക്കും. വിവാഹ മോചനം നേടാതെയാണ് തന്നെ കല്യാണം കഴിച്ചതെന്നും, ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ താൻ കേസു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തും. വരനിൽ നിന്നും ലക്ഷങ്ങളാണ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുന്നത്. പണം അക്കൗണ്ടിലെത്തിയാൽ പിന്നെ രാവിലെ തന്നെ അവർ സ്ഥലം കാലിയാക്കും. പിന്നെ സമീറയെ ഫോണിൽ വിളിച്ചാൽ കിട്ടില്ല. സ്വിച്ച്ഡ് ഓഫായിരിക്കുമെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്.

ഒന്‍പതാമത്തെ വിവാഹത്തിന് മുന്‍പാണ് മഹരാഷ്ട്രയിലെ നാഗ്പൂരില്‍ സമീറ അറസ്റ്റിലാകുന്നത്. ഒന്‍പതാമത്തെ വരനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് അറസ്റ്റ്. 15 വര്‍ഷത്തോളമായി വിവിധ ഇടങ്ങളില്‍ നിന്നായി എട്ടുപേരെയാണ് സമീറ കബളിപ്പിച്ചത്. വിവാഹ ശേഷം സമ്പന്നരായ മുസ്‍ലിം യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സമീറക്ക് പിന്നിൽ വൻ തട്ടിപ്പ് സംഘമുണ്ട്.

എട്ട് പേരെ വിവാഹം കഴിച്ച് ഓരോ പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അധ്യാപികയാണ് നാഗ്പുരില്‍ പിടിയിലായത്. സമീറ ഫാത്തിമ എന്ന സ്ത്രീയാണ് നാഗ്പൂരില്‍ അറസ്റ്റിലായത്. ഒന്‍പതാമത്തെ വിവാഹത്തിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് യുവാവുമായി ചായക്കടയില്‍ സംസാരിച്ചിരിക്കെയാണ് ഇവരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.

സമീറയ്‌ക്കെതിരെ 2023 മാർച്ച് മാസത്തിലാണ് ആദ്യ പരാതി രജിസ്റ്റർ ചെയ്യപ്പെട്ടത്. ഗുലാം പത്താൻ എന്നയാളായിരുന്നു പരാതിക്കാരൻ. 2010 മുതൽ ആരംഭിച്ച വിവാഹതട്ടിപ്പിലൂടെ കോടികളാണ് സമീറ തട്ടിയത്. സമീറ നേരത്തേ സ്കൂൾ അദ്ധ്യാപികയായി ജോലിനോക്കിയിരുന്നു. അതിന് ശേഷമാണ് വിവാ​ഹ തട്ടിപ്പിലേക്ക് കടന്നത്.

വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമെന്ന് പറഞ്ഞാണ് ഇവര്‍ എട്ട് പേരെയും വിവാഹം ചെയ്തത്. വിവാഹം കഴിച്ച ഭര്‍ത്താക്കന്മാരെ ബ്ലാക്‌മെയില്‍ ചെയ്താണ് ഇവര്‍ പണം തട്ടിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കൊപ്പം വലിയൊരു സംഘമുണ്ടെന്നും അവരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സമ്പന്നരും വിവാഹിതരുമായ മുസ്ലിം മതസ്ഥരായ ആളുകളാണ് തട്ടിപ്പിന് ഇരയായതെന്ന് പൊലീസ് പറയുന്നു. തന്റെ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ഒരാളും 15 ലക്ഷം രൂപ തട്ടിയെന്ന് മറ്റൊരാളും നല്‍കിയ പരാതിയിലാണ് സമീറക്കെതിരെ പൊലീസ് നടപടിയെടുത്തത്. പണം ബാങ്കിലൂടെ കൈമാറ്റം ചെയ്തതിന്റെ തെളിവുകളും പരാതിക്കൊപ്പം ഇവര്‍ പൊലീസിന് നല്‍കിയിരുന്നു.

മാട്രിമോണിയല്‍ വെബ്‌സൈറ്റുകളും ഫെയ്സ്ബുക് പ്രൊഫൈലുകളും വഴിയാണ് സമീറ ഓരോ പേരെയും തെരഞ്ഞെടുത്തത്. ഫേസ്ബുക് മെസഞ്ചര്‍, വാട്സ്ആപ്പ് കോളുകളിലൂടെയാണ് ആദ്യം ബന്ധം സ്ഥാപിക്കുക. പിന്നീട് ദൈന്യത നിറഞ്ഞ തന്റെ കെട്ടിച്ചമച്ച ജീവിത കഥ ഇവര്‍ പറയും. മുന്‍പ് സമാനമായ കേസില്‍ ഇവര്‍ പിടിക്കപ്പെട്ടിരുന്നെങ്കിലും താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് ഇവര്‍ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. വീണ്ടും പരാതി ഉയര്‍ന്നതോടെയാണ് ജൂലൈ 29 ന് നാഗ്പൂരിലെ ഒരു ചായക്കടയില്‍ വെച്ച് സമീറയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News