തങ്കരാജ് ചികിത്സയില്‍ കഴിഞ്ഞത് ഒരാഴ്ച്ചയോളം; മരണത്തിന് കീഴടങ്ങിയതോടെ മദ്യലഹരിയില്‍ വാഹനം ഓടിച്ചു അപകടം വരുത്തിവെച്ച സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും; ജീവനെടുത്ത കാറപകടത്തോടെ ഉപ്പും മുളകിലെയും ജനപ്രിയ താരത്തിന് വില്ലന്‍ പരിവേഷം
ജീവനെടുത്ത കാറപകടത്തോടെ ഉപ്പും മുളകിലെയും ജനപ്രിയ താരത്തിന് വില്ലന്‍ പരിവേഷം
കോട്ടയം: സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട കാല്‍നടക്കാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചതോടെ നടനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. മദ്യപിച്ചു വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയതിനാണ് നിലവില്‍ കേസെടുത്തത്. ഇതില്‍ നരഹത്യാ കേസുകൂടി നടനെതിരെ ചുമത്തും.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി തങ്കരാജാണ് ((60) ഇന്നലെ രാത്രിയോടെ മരിച്ചത്. ഡിസംബര്‍ 24 ന് വൈകിട്ടായിരുന്നു അപകടം. രാത്രി എംസി റോഡില്‍ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാര്‍ഥ് ഓടിച്ച കാര്‍ വിവിധ വാഹനങ്ങളില്‍ ഇടിച്ച ശേഷം ലോട്ടറി വില്‍പനക്കാരനായ കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു.
മദ്യലഹരിയിലായിരുന്നു സീരിയല്‍ നടന്‍. സിദ്ധാര്‍ഥ് പ്രഭുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി വ്യക്തമായതിനെ തുടര്‍ന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത പൊലീസ് സിദ്ധാര്‍ഥിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
അപകടശേഷം സിദ്ധാര്‍ത്ഥ് പ്രഭു നാട്ടുകാരുമായും പോലീസുമായും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. സിദ്ധാര്‍ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതും തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ പിടിച്ചു കെട്ടിയതും വാര്‍ത്തയായിരുന്നു.
ലഹരി ഉപയോഗിച്ച ശേഷമാണ് ഇയാള്‍ വാഹനം ഓടിച്ചതെന്നും വ്യക്തമായിരുന്നു. അപകടത്തില്‍പ്പെട്ട കാല്‍ നടയാത്രക്കാരനെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒരു ജീവനെടുത്ത അപകടത്തിലും പെട്ടതോടെ ഉപ്പും മുളകും പരമ്പരയിലെ ജനപ്രിയ താരത്തിന് ഇപ്പോള്‍ വില്ലന്‍പരിവേഷമാണ്. ലച്ചുവിന്റെ ഭര്‍ത്താവിന്റെ വേഷമാണ് സിദ്ധുവിന്. ഇടക്കാലംകൊണ്ട് താഴേക്ക് പോയ പരമ്പരയില്‍ സിദ്ധാര്‍ഥ് പ്രഭുവിന്റെ സാന്നിധ്യത്തിലൂടെ മുന്നേറിയിരുന്നു.
ഒരുപാട് സീരിയലുകളിലൂടെ അആരാധകരെ നേടിയതാണ് സിദ്ധാര്‍ഥ് പ്രഭു. എപ്പോഴും പ്രേക്ഷകരും ആയി അടുത്ത ബന്ധം പുലര്‍ത്താന്‍ ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന സിദ്ദു ഇപ്പോള്‍ 26 കാരനാണ്. എങ്കിലും കണ്ണന്‍ എന്ന പേരിലെ ഇമേജ് താരത്തിന് പൊയ്പോയിട്ടുമില്ല. ഇപ്പോള്‍ സിദ്ദു ആണ് മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക്. പക്ഷേ മദ്യപിച്ചുവാഹനം ഓടിച്ച കേസില്‍ അറസ്റ്റിലായിരുന്നു സിദ്ധാര്‍ത്ഥ്.
തുടര്‍ന്ന് നാട്ടുകാരോടും പോലീസിനോടും അസഭ്യം പറഞ്ഞു എന്ന ആരോപണത്താല്‍ ആണ് സിദ്ദുവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നത്. അറസ്റ്റ് ചെയ്തു പിന്നീട് വീട്ടിലേക്ക് നടനെ വിട്ടയച്ചു എങ്കിലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ വിഷയവും ആയി ബന്ധപെട്ടു ആകെ വന്ന അപ്ഡേഷനും ഇത് മാത്രമാണ്. പക്ഷേ ഉപ്പും മുളകും ആരാധകരെ നിരാശരാക്കുന്ന പോലെയാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ചാനല്‍ സിദ്ധാര്‍ത്ഥിനെ പുറത്താക്കി എന്ന പോലെയുള്ള സംസാരമാണ് അധികവും. പക്ഷെ ചാനലോ അണിയറപ്രവര്‍ത്തകരോ ഇത് സംബന്ധിക്കുന്ന യാതൊരു വിവരവും പങ്കിട്ടിട്ടില്ല.
സിദ്ധാര്‍ത്ഥിന്റെ ഇന്‍സ്റ്റ അകൗണ്ട് ഇപ്പോള്‍ ബ്ലോക്ക് ആണ്. ഈ വിഷയത്തിന് ശേഷം ആണ് അത് ഡീ ആക്ടിവേറ്റ് ചെയ്യുന്നത്. എന്നാല്‍ ഇയാളുടെ പേരില്‍ ഉള്ള ഫാന്‍ പേജുകളില്‍ അധികം വൈകാതെ തിരിച്ചെത്തും എന്നും ഒരു ചെറിയ ബ്രേക്ക് എടുക്കുന്നു എന്ന രീതിയില്‍ ആണ് പോസ്റ്റുകള്‍. ചര്‍ച്ചകള്‍ തുടരുമ്പോള്‍ ഇത്തരമൊരു പോസ്റ്റ് ആരാധകര്‍ക്ക് പ്രതീക്ഷ ആണ് നല്‍കിയത്.
